ചുംബനത്തിൽ റെക്കോർഡ് ഇല്ല; ചുംബനമത്സരം ഗിന്നസ് നിർത്തലാക്കിയത് എന്തുകൊണ്ട്..?

Update: 2023-07-07 07:30 GMT

ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിന്റെ ലോക റെക്കോർഡ് തായ് ദമ്പതികളായ എക്കച്ചായിയുടെയും ലക്ഷണ തിരനരട്ടിന്റെയും പേരിലാണ്. 2013ലെ നടന്ന മത്സരത്തിൽ അവരുടെ ചുംബനം 58 മണിക്കൂർ 35 മിനിറ്റ് നീണ്ടുനിന്നു. മത്സരം ചിലപ്പപ്പോൾ നിയമങ്ങൾ പാലിക്കപ്പെടാതെ വരികയും അപകടകരമായ രീതിയിലേക്കു മാറുകയും ചെയ്യുന്നതാണ് ആ വർഷം തന്നെ ചുംബനമത്സരം അവസാനിപ്പിക്കാൻ ഗിന്നസ് തീരുമാനിക്കുന്നത്.

കർശനമായ നിയമാവലികളാണു ചുംബനമത്സരത്തിനുള്ളത്. ചുംബനം തുടർച്ചയായിരിക്കണം, ചുണ്ടുകൾ എപ്പോഴും സ്പർശിക്കണം, ചുണ്ടുകൾ പിളർന്നാൽ ദമ്പതികൾ അയോഗ്യരാവും, മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സ്ട്രോ ഉപയോഗിച്ചു ജ്യൂസുകൾ കഴിക്കാൻ അനുവാദമുണ്ട്. എന്നാൽ ആ സമയത്തും ചുണ്ടുകൾ വേർപെടുത്താൻ പാടില്ല. പങ്കാളികൾ എപ്പോഴും ഉണർന്നിരിക്കേണ്ടതു പ്രധാനമാണ്. നിന്നുകൊണ്ടായിരിക്കണം ചുംബനം. പുറമെനിന്നുള്ള സഹായത്തോടെ നിൽക്കാൻ പാടില്ല. വിശ്രമ ഇടവേളകൾ അനുവദനീയമല്ല. മുതിർന്നവർക്കുള്ള നാപ്പികൾ/ഡയപ്പറുകൾ അല്ലെങ്കിൽ ഇൻകോൺഡിനൻസ് പാഡുകൾ ധരിക്കാൻ കഴിയില്ല. ടോയ്ലറ്റ് ഉപയോഗിക്കാം. പക്ഷേ, ആ സമയത്തും അവർ ചുംബിച്ചുകൊണ്ടേയിരിക്കണം.

വിശ്രമവേളകൾ ഇല്ലാത്തതും ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ട സൈക്കോസിസ് പോലുള്ള അപകടങ്ങൾ പങ്കെടുക്കുന്നവർക്കു പിടിപെടാൻ സാധ്യതയുണ്ട്. ഇക്കാരണങ്ങൾ മത്സരാർഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതുകൊണ്ടാണ് മത്സരം പിൻവലിക്കാൻ ഗിന്നസ് തീരുമാനിച്ചത്. 1999ൽ ഇസ്രയേലിൽ നിന്നുള്ള റെക്കോർഡ് ഉടമകളായ കർമിത് സുബേരയും ഡ്രോർ ഓർപാസും 30 മണിക്കൂർ 45 മിനിറ്റ് ചുംബിച്ച് റെക്കോർഡിട്ടു. മത്സരത്തിന്റെ അവസാനം ബോധരഹിതരായി വീണ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽനിന്നു പുറത്തിറങ്ങിയ ദമ്പതികൾക്ക് വിവിധ രാജ്യങ്ങൾ സന്ദർശിക്കാൻ ലോകം ചുറ്റിക്കാണാൻ 2,500 ഡോളർ ലഭിക്കുകയുണ്ടായി. ഏറ്റവും ദൈർഘ്യമേറിയ ചുംബനത്തിന്റെ ലോക റെക്കോർഡ് നേടിയ തായ് ദമ്പതികളായ എക്കച്ചായിക്കും ലക്ഷണയ്ക്കും ലക്ഷക്കണക്കിനു രൂപയും വിലപിടിപ്പുള്ള രണ്ട് ഡയമണ്ട് മോതിരങ്ങളും ലഭിച്ചു.

Similar News