സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ. കാഞ്ഞാറിനടുത്തുള്ള മേലുകാവ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. കൂടാതെ ട്രക്കിങ്ങിന് അനിയോജ്യമായ സ്ഥലമാണ്. സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാന്‍ കേരളത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നായി ഇലവീഴാപൂഞ്ചിറ അറിയപ്പെടുന്നു.
മാങ്കുന്ന്, കൊടയത്തുമല, തോന്നിപ്പാറ എന്നീ മൂന്ന് കുന്നുകളുടെ താഴ്‌വരയില്‍ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ ആയിരം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു. മണ്‍സൂണ്‍ കാലത്ത് ഭൂപ്രദേശം അസാധാരണമാംവിധം മനോഹരമാണ്. മോഹിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളാല്‍ ചുറ്റപ്പെട്ട ഒരു മികച്ച ട്രെക്കിംഗ് പാതയാണ് ഇലവീഴാപൂഞ്ചിറയിലുള്ളത്.
സഞ്ചാരികള്‍ അറിയാന്‍ -
റെയില്‍വേ സ്‌റ്റേഷന്‍: റെയില്‍വേ സ്‌റ്റേഷന്‍, 55 കിലോമീറ്റര്‍ അകലെ
ഫ്‌ളൈറ്റ്: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, 76 കിലോമീറ്റര്‍ അകലെ
സന്ദര്‍ശിക്കാന്‍ പറ്റിയ സമയം: മണ്‍സൂണ്‍ (ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ).