30 ദിവസം മദ്യപിക്കാതെ ഇരിക്കാന്‍ സാധിക്കുമോ?; ശരീരത്തില്‍ സംഭവിക്കുന്ന ഈ അത്ഭുതങ്ങള്‍ അറിയാം
വെറും 30 ദിവസം മാത്രം മദ്യം ഉപേക്ഷിച്ചു നോക്കൂ. അറിയാം നിങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍. നിങ്ങളുടെ ആരോഗ്യത്തില്‍ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടാകുക.
ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കുന്നു
മദ്യപാനികളില്‍ ക്യാന്‍സര്‍ സാദ്ധ്യത കൂടുതലാണെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഒട്ടേറെ ക്യാന്‍സറുകള്‍ മദ്യപാനം മൂലം സംഭവിക്കാം. അന്നനാളത്തിലെ ക്യാന്‍സര്‍, കരള്‍, മലാശയം, കഴുത്ത്, സ്തനം എന്നിവിടങ്ങളിലെ ക്യാന്‍സര്‍ സാദ്ധ്യത കൂട്ടുന്ന ഒന്നാണ് മദ്യപാനം. മദ്യം ഉപേക്ഷിച്ചാല്‍ ക്യാന്‍സര്‍ സാദ്ധ്യതയും കുറയും.
ഹൃദയാരോഗ്യം
മദ്യപാനികളുടെ ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിക്കും. ഇത് ഹൃദയദമനികളില്‍ തടസം ഉണ്ടാക്കി ഹൃദ്രോഗത്തിന് കാരണമായേക്കും. മദ്യം ഉപേക്ഷിച്ചാല്‍ നല്ല കൊളസ്ട്രോള്‍ കൂടുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും.
കരളിന്റെ പ്രവര്‍ത്തനം
മിതമായും അമിതമായും മദ്യപിക്കുന്നവര്‍ക്കും കരള്‍രോഗം പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്. മദ്യപിക്കുന്നത് നിര്‍ത്തിയാല്‍ കരളിന് ഉണ്ടാകുന്ന ക്ഷതം മാറി ഏതാനും ആഴ്ചകള്‍ കൊണ്ട് കരള്‍ പഴയ അവസ്ഥയിലേക്ക് ആകും.
ഓര്‍മ്മശക്തി
അമിതമായ മദ്യപാനം നമ്മുടെ ഓര്‍മ്മശക്തിയെ കാര്യമായി ബാധിക്കും. മദ്യപാനികളില്‍ മിക്കവര്‍ക്കും തലച്ചോറിന് നാശം സംഭവിക്കുകയും മറവി പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മദ്യപിക്കുന്നത് നിര്‍ത്തിയാല്‍ ഈ പ്രശ്‌നത്തിന് ഒരു പരിധിവരെ പരിഹരാമുണ്ടാകും. മദ്യപിക്കുന്നവരുടെ തലച്ചോറില്‍ ഡോപമിന്റെ അളവ് വളരെ കൂടും. അതുകൊണ്ട് പെട്ടെന്ന് മദ്യം ഉപേക്ഷിക്കുമ്പോള്‍ ഡോപമിന്റെ അഭാവം ഉണ്ടാകുകയും ഒരു നിരാശ ആദ്യം ഉണ്ടാകുകയും ചെയ്യും.