ആശയവിനിമയത്തിന് തടസ്സം; ശബ്ദമലിനീകരണം ഡോൾഫിനുകളെയും ബാധിക്കുന്നു

Update: 2023-01-15 08:25 GMT

വർധിച്ചുവരുന്ന ശബ്ദമലിനീകരണം പരസ്പരം ആശയവിനിമയം നടത്താനും കേൾക്കാനും സഹകരിക്കാനുമുള്ള ഡോൾഫിനുകളുടെ കഴിവിനെ ഇല്ലാതാക്കുന്നതായി പഠനം. ഇരകളെ വേട്ടയാടാനും പ്രത്യുത്പാദനത്തിനും ശബ്ദങ്ങളെ ആശ്രയിക്കുന്ന സമുദ്ര സസ്തനികളിലൊന്നാണ് ഡോൾഫിൻ.

ശബ്ദസിഗ്നലുകൾ ഉപയോഗിച്ച് ആശയവിനിമയം നടത്തി ഇവയ്ക്ക് പതിനായിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കാൻ കഴിയും. കപ്പലുകളുടെ ശബ്ദവും കടലിലെ മറ്റ് നിർമാണ പ്രവർത്തനങ്ങളുടെ ശബ്ദവും അവയെ ദോഷകരമായി ബാധിച്ചെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

ബ്രിസ്റ്റോൾ സർവകലാശാലയിലെ അസോ. പ്രൊഫസർ സ്റ്റെഫാനി കിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ഡെൽറ്റ, റീസ് എന്നീ രണ്ട് ബോട്ടിൽനോസ് ഡോൾഫിൻ ഇനങ്ങളിലാണ് പഠനം നടത്തിയത്.

Similar News