കൺകുരു നിസാരമായി കാണരുത്...; അറിയാം ചിലത്

Update: 2024-07-25 11:35 GMT

കൺകുരു പലരെയും അലട്ടുന്ന രോഗാവസ്ഥയാണ്. ചിലർക്ക് ആവർത്തിച്ച് കൺകുരു വരാറുണ്ട്. കൺകുരു വന്നാൽ സ്വയം ചികിത്സയ്ക്കു മുതിരാതെ നേത്രരോഗവിദഗ്ധനെ ഉടനെ കണ്ട് ആവശ്യമായ ചികിത്സ സ്വീകരിക്കുക. കൺകുരു വന്നാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ-

കുരു ഞെക്കി പൊട്ടിക്കരുത്. അങ്ങനെ ചെയ്യുന്നതു മറ്റ് ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. കുരു തനിയെ പൊട്ടിയൊലിക്കുന്നതാണ് ഉചിതം. ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കൺകുരുവിന് മുകളിൽ പത്ത് മിനിറ്റോളം പതിയെ വയ്ക്കുക. ദിവസവും 4 തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ഇതോടൊപ്പം ആന്റിബയോട്ടിക്ക് തുള്ളിമരുന്നുകൾ ഒഴിക്കണം. ആന്റിബയോട്ടിക്ക് ഓയിന്റ്മെന്റുകൾ പുരട്ടേണ്ടതായും വരും. സാധാരണഗതിയിൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇത് മാറും. ചിലപ്പോൾ കുരു വലുതാവുകയും ചുവപ്പ് നിറത്തോട് കൂടി കണ്ണ് വേദനിക്കുകയും കണ്ണിനുള്ളിൽ ഇടയ്ക്കിടെയുള്ള തട്ടുന്നത് അസഹ്യമായും മാറാം.

പ്രായമായവർ, രോഗപ്രതിരോധാശേഷി കുറഞ്ഞവർ ദീർഘകാലമായുള്ള കൺകുരുവിന് ഉടൻ തുടർപരിശോധനയും ചികിത്സയും നൽകേണ്ടതാണ്. ഇടയ്ക്കിടെ കൺകുരു വരാറുള്ളവർ പ്രമേഹത്തിനുള്ള രക്തപരിശോധന, കാഴ്ചപരിശോധന എന്നിവ നടത്തണം. വിട്ടു മാറാത്ത താരൻ മൂലം ഇടയ്ക്കിടെ കൺകുരു വരുന്നവർ കൺപോളകളുടെ കാര്യത്തിൽ ശുചിത്വം പാലിക്കുക. കൺകുരുവിന്റെ തുടക്കമായി ഫീൽ ചെയ്യുന്നത് കൺപോളയിൽ നിന്നുള്ള സൂചിമുന വേദനയാണ്. അപ്പോൾ മുതൽക്കേ ചൂട് വയ്ക്കുന്നത് കുരുവിന്റെ പിന്നീടുള്ള വളർച്ചയ്ക്ക് തടയിടും.

Tags:    

Similar News