നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് യു എ ഇയും ഖത്തറും

Update: 2023-06-20 06:30 GMT

നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് യുഎഇയും ഖത്തറും. ദോഹയിലെ യു എ ഇ എംബസിയും അബൂദബിയിലെ ഖത്വർ എംബസിയും ദുബൈയിലെ കോൺസുലേറ്റും പ്രവർത്തനം പുനരാരംഭിച്ചു. അൽ-ഉല കരാറിന്റെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത താത്പര്യത്തിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനം.

വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയും ഇന്നലെ ഇരുരാജ്യങ്ങളുടെയും എംബസികളുടെ പ്രവർത്തനം പുനരാരംഭിച്ചതിന് ശേഷം അഭിനന്ദനങ്ങൾ കൈമാറി.

യു എ ഇയും ഖത്തർ തമ്മിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ഒരു പുതിയ ഘട്ടം സ്ഥാപിക്കുകയും ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ആഴം ഉറപ്പിക്കുകയും ചെയ്യുന്ന സുപ്രധാന ചുവടുവെപ്പിനെ ശൈഖ് അബ്ദുല്ല സ്വാഗതം ചെയ്തു. സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

Similar News