യു എ യിൽ താപനില താഴുന്നു

Update: 2022-09-17 08:23 GMT

യു.എ.ഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തെ താപനില ക്രമേണ കുറഞ്ഞുവരികയാണ് പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും.ദുബൈയിലെ താപനില 37 ഡിഗ്രി സെൽഷ്യസും അബുദാബിയിലേത് 38 ഡിഗ്രിയുമായിരിക്കും.

യു എ ഇ യുടെ വടക്കൻ പ്രദേശങ്ങളിൽ രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പം നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും , മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ മേഘങ്ങൾ കിഴക്ക് ബാഗങ്ങളിലേക്ക് നീങ്ങാനാണ് സാധ്യതയുണ്ട് . നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് പകൽ സമയത്ത് പൊടിപടലങ്ങൾക്ക് കാരണമാകും, 15 മുതൽ 30 വേഗതയിൽ ആരംഭിക്കുന്ന കാറ്റ് മണിക്കൂറിൽ 40 കി.മീ. വരെയെത്തും.

ഇന്നലെ മുതൽ കടൽ പൊതുവെ ശാന്തമല്ലാത്ത അവസ്ഥയിലാണ് കാണപ്പെടുന്നത്. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച ഉയരമുള്ള തിരമാലകൾ ഇന്ന് വൈകീട്ടും കാണാനാകും. ശനിയാഴ്ച വൈകുന്നേരം 6 മണി വരെ അറേബ്യൻ ഗൾഫിൽ തിരമാലയുടെ ഉയരം 7 അടി വരെ ഉയരുമെന്നതിനാൽ കടലിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അറേബ്യൻ ഗൾഫിൽ ഉയർന്നരീതിയിലും ഒമാനിൽ ചെറിയ രീതിയിലും ഉയർന്നതിരമാലകൾ ഉണ്ടായിരിക്കും.

Similar News