ഇൻകാസ് ഗ്ലോബൽ കമ്മിറ്റി അംഗവും ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ഓഡിറ്ററുമായിരുന്ന പരേതനായ വി.കെ.പി. മുരളീധരന്റെ മകളും തൃശൂർ പുല്ലൂറ്റ് സ്വദേശിയുമായ മംമ്ത ലക്ഷ്മി (39) നാട്ടിൽ നിര്യാതയായി. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഷാർജ ഇന്ത്യൻ സ്കൂളിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥയാണ്. മകൾ: കാന്തിമതി (ഷാർജ ഇന്ത്യൻ സ്കൂൾ, വിദ്യാർഥി). മാതാവ്: റീന മുരളീധരൻ. സഹോദരി: ശീതൾ.