മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണനാണ് റിയാദ് പ്രവിശ്യയിലുൾപ്പെടുന്ന ലൈല അഫ്ലാജ് പട്ടണത്തിൽ മരിച്ചത്.58 വയസായിരുന്നു പ്രായം.ലൈല അഫ്ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. ദീർഘകാലമായി പ്രവാസിയായിരുന്നു. യശോദയാണ് ഭാര്യ, അരുൺ, പൂർണിമ, അപൂർവ്വ എന്നിവർ മക്കളാണ്.