ദുബൈയിൽ താമസക്കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

Update: 2025-02-03 11:01 GMT

താ​മ​സ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ്​ പ​രി​ക്കേ​റ്റ മ​ല​യാ​ളി യു​വാ​വ്​ മ​രി​ച്ചു. ക​ണ്ണൂ​ർ ചൊ​ക്ലി ക​ടു​ക്ക ബ​സാ​റി​ലെ കു​നി​യി​ൽ ആ​യി​ശാ മ​ൻ​സി​ലി​ൽ ഹാഖി​ബ് അസീസാണ് മ​രി​ച്ച​ത്. ദു​ബൈ ഖി​സൈ​സി​ലെ മു​ഹൈ​സ്‌​ന വാ​സ​ൽ വി​ല്ലേ​ജി​ലെ താ​മ​സ​ക്കെ​ട്ടി​ട​ത്തി​ൽ​ വെ​ച്ച് ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. കു​നി​യി​ൽ അ​സീ​സി​ന്‍റെ​യും സ​ഫി​യ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: റു​ഫ്സി. മ​ക്ക​ൾ: അ​ലീ​ന അ​സീ​സി, അ​സ്‌​ലാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മീ​ൻ (ഖ​ത്ത​ർ), അ​ഫീ​ന. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു ശേ​ഷം ഖ​ബ​റ​ട​ക്കം പി​ന്നീ​ട് ന​ട​ക്കും.

Tags:    

Similar News