അമേരിക്കയിലെ അലബാമ ഹൈവേയിലൂടെ അതിവേഗത്തിൽ പാഞ്ഞുപോകുന്ന കാറിലെ അപ്രതീക്ഷിത സഞ്ചാരിയെ കണ്ട് കാഴ്ചക്കാർ ഞെട്ടി. തൊട്ടുപിന്നാലെ മറ്റൊരു കാറിലുണ്ടായിരുന്ന യാത്രക്കാരൻ വീഡിയോ പകർത്തി എക്‌സിൽ പങ്കിട്ടതോടെ സംഭവം വൻ തരംഗമായി മാറുകയും ചെയ്തു.
കാറിൻറെ പിൻഭാഗത്ത്, ഡിക്കിക്കു താഴെയാണ് പാമ്പ് ചുറ്റിപ്പിടിച്ചിരിക്കുന്നത്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കാറിൽനിന്നു രക്ഷപ്പെടാൻ പാമ്പ് ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. റോഡിലേക്കിഴയാൻ ശ്രമിക്കുന്നുണ്ടെങ്കിലും പാമ്പു പിൻവാങ്ങുന്നു. ചില ഘട്ടത്തിൽ പാമ്പ് അപകടത്തിൽപ്പെട്ടു ചാവുമെന്നും തോന്നുന്നുമെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. പിന്നീട് കാർ നിർത്തി പാമ്പിനെ ഓടിച്ചുവിടുകയായിരുന്നു.
അലബാമ മേഖലയിലെ വന്യജീവിസന്പത്തിൽ നിരവധി ഉരഗവിഭാഗങ്ങളും ഉൾപ്പെടുന്നു. 2022-ൽ അലബാമ വൈൽഡ് ലൈഫ് ആൻഡ് ഫ്രഷ്വാട്ടർ ഫിഷറീസ് ഡിവിഷനിൽ അപൂർവമായി ജനിച്ച ഈസ്റ്റേൺ ഇൻഡിഗോ പാമ്പിനെ കണ്ടെത്തിയിട്ടുണ്ട്.
A snake hanging out of a car is not something you expect to see while driving down the highway. #snake #car #driving #alabama pic.twitter.com/huaQPTRVnr
— Action News 5 (@WMCActionNews5) May 1, 2024