എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ: നടൻ മോഹൻലാൽ.

Update: 2024-10-13 05:28 GMT

വിജയദശമി ആശംസകളുമായി നടൻ മോഹൻലാൽ. ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ തുടക്കം കുറിക്കുന്ന വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്നത് ആയിരക്കണക്കിന് കുരുന്നുകളാണ്. പ്രമുഖ ക്ഷേത്രങ്ങൾക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരളകൗമുദി ഉൾപ്പെടെയുള്ള പ്രമുഖ മാദ്ധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്.

സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തുന്നുണ്ട്. സരസ്വതീ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ അക്ഷരം കുറിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലായിടങ്ങളിലും വിപുലമായ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് പുലർച്ചെ നാല് മണി മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി.

​കേ​ര​ള​കൗ​മു​ദി​യും​ ​പേ​ട്ട​ ​പു​ത്ത​ൻ​കോ​വി​ൽ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ക​മ്മി​റ്റി​യും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തു​ന്ന​ ​വി​ദ്യാ​രം​ഭ​ച​ട​ങ്ങി​ൽ​ ​ക്ഷേ​ത്ര​ ​മേ​ൽ​ശാ​ന്തി​ ​ക​ണ്ണ​ൻ​പോ​റ്റി,​​​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​കെ.​ആ​ർ.​ ​ജ്യോ​തി​ലാ​ൽ,​​​ ​ന്യൂ​റോ​ ​വി​ദ​ഗ്ദ്ധ​ൻ​ ​ഡോ.​ ​മാ​ർ​ത്താ​ണ്ഡ​പി​ള്ള,​​​ ​ഭി​ന്ന​ശേ​ഷി​ ​മു​ൻ​ ​ക​മ്മി​ഷ​ണ​ർ​ ​എ​സ്.​എ​ച്ച്.​ ​പ​ഞ്ചാ​പ​കേ​ശ​ൻ,​​​ ​ഭാ​ഷാ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​മു​ൻ​ ​ഡ​യ​റ​ക്ട​റും​ ​എ​ഴു​ത്തു​കാ​ര​നു​മാ​യ​ ​എം.​ആ​‍​ർ.​ ​ത​മ്പാ​ൻ​ ​എ​ന്നി​വ​രാണ് ​ ​ആ​ചാ​ര്യ​സ്ഥാ​നം​ ​വ​ഹി​ക്കുന്നത്.

കേ​ര​ള​കൗ​മു​ദി​ക്ക് ​സ​മീ​പം​ ​പു​ത്ത​ൻ​കോ​വി​ൽ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ലാ​ണ് ​വി​ദ്യാ​രം​ഭ​ ​​ച​ട​ങ്ങു​ക​ൾ. രാവിലെ 8ന് വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ​ആ​​​ദ്യ​ക്ഷ​​​രം​​​ ​​​കു​​​റി​​​ക്കു​​​ന്ന​​​ ​​​കു​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് ​​​കേ​​​ര​​​ള​​​കൗ​​​മു​​​ദി​​​ ​​​കൈ​​​നി​​​റ​​​യെ​​​ ​​​സ​​​മ്മാ​​​ന​​​ങ്ങ​​​ളും​​​ ​​​ന​​​ൽ​​​കും.​​​ ​​​എ​​​ഴു​​​ത്തി​​​നി​​​രു​​​ത്തു​​​ന്ന​​​ ​​​കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ​​​ ​​​ഫോ​​​ട്ടോ​​​ ​​​പ്രി​​​ന്റെ​​​ടു​​​ത്ത് ​​​സൗ​​​ജ​​​ന്യ​​​മാ​​​യി​​​ ​​​ന​​​ൽ​​​കു​​​ന്ന​​​ത് ​​​പാ​​​ര​​​മൗ​​​ണ്ട് ​​​സ്റ്റു​​​ഡി​​​യോ​​​ ​​​ആ​​​ണ്.

Tags:    

Similar News