"കൗഗേൾ' പൊസിഷനിൽ കാമുകന്‍റെ മടിയിലിരുന്ന് യുവതിയുടെ "ചുംബനയാത്ര': വീഡിയോ കാണാം

Update: 2024-01-16 10:58 GMT

കഴിഞ്ഞദിവസം രാജസ്ഥാനിലെ അജ്മീറിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയുള്ള ദമ്പതികളുടെ ചുംബനദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. റീജിയണൽ കോളജ് ക്രോസ്‌റോഡിൽനിന്ന് നഗരത്തിലെ നൗസർ താഴ്‌വരയിലേക്ക് യാത്ര ചെയ്ത ദമ്പതികളാണു റോഡിൽ പ്രണയകേളികളിൽ ഏർപ്പെട്ടത്.

അടുത്തിടെ പൊതുസ്ഥലങ്ങളിലുള്ള കമിതാക്കളുടെ പ്രണയലീലകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചിലർ സോഷ്യൽ മീഡിയയിൽ താരമാകാൻ ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള പ്രണരംഗങ്ങളിൽ ഏർപ്പെടുന്നത്. തിരക്കേറിയ റോഡുകളിൽ ഇരുചക്രവാഹനങ്ങളിലെ "പ്രണയരംഗങ്ങൾ' അടുത്തിടെ ട്രെൻഡ് ആയി മാറിയോ എന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്.

 ‌

കഴിഞ്ഞദിവസം മുംബൈയിലെ തിരക്കേറിയ ബാന്ദ്ര റിക്ലമേഷൻ റോഡിൽ കമിതാക്കൾ സ്കൂട്ടറിൽ നടത്തിയ യാത്ര വൻ വിവാദമായി. പോലീസിനുനേരേയും വിമർശനങ്ങളുണ്ടായി. ഷാൾ പുതച്ച്, യുവാവിന്‍റെ മടിയിലിരുന്നു കെട്ടിപ്പിടിച്ച്, പരസ്പരം ചുംബനങ്ങൾ നൽകിയായിരുന്നു യാത്ര. കമിതാക്കളുടെ വാഹനത്തിനു പിന്നാലെ വന്നവരാണു ദൃശ്യങ്ങൾ പകർത്തിയത്.

യുവതി തന്‍റെ പങ്കാളികളുടെ മടിയിൽ റിവേഴ്‌സ് പൊസിഷനിലാണ് ഇരിക്കുന്നത്. മറ്റുള്ളവർ കാണുന്നുണ്ടെന്നു മനസിലാക്കിയിട്ടും കമിതാക്കൾ തങ്ങളുടെ പ്രണയചേഷ്ഠകൾ വീണ്ടും വീണ്ടും ആവർത്തിക്കുകയായിരുന്നു. മാത്രമല്ല, ഇരുവരും ഹെൽമറ്റ് പോലും ധരിച്ചിട്ടുണ്ടായിരുന്നില്ല. ഓൺലൈനിൽ പങ്കുവച്ച വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും സ്കൂട്ടർ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Tags:    

Similar News