സംഭാവനപ്പെട്ടിയിൽ തലയോട്ടി നിക്ഷേപിച്ച് അജ്ഞാതൻ; ഭയന്നുവറിച്ച് കടയുടമ

Update: 2023-09-11 08:41 GMT

ചെറിയ കടകൾ മുതൽ സൂപ്പർമാർക്കറ്റുകൾ വരെയുള്ളവയിൽ സംഭാവനപ്പെട്ടി സാധാരണമാണ്. ഉപഭോക്താക്കൾ പെട്ടികളിൽ നിക്ഷേപിക്കുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കാറുള്ളത്. ഇത്തരമൊരു സംഭാവനപ്പെട്ടിയിൽ പണത്തിനു പകരം അജ്ഞാതൻ നിക്ഷേപിച്ചതെന്താണെന്നു കേട്ടാൽ ആരും ഞെട്ടിവിറയ്ക്കും. യുഎസിനെ ഞെട്ടിച്ച അത്തരമൊരു സംഭവമാണ് ഇപ്പോൾ വാർത്താമാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്.

അരിസോണയിലാണു സംഭവം. സാരിവൽ അവന്യൂവിനും യുമാ റോഡിനും സമീപം സ്ഥിതി ചെയ്യുന്ന ഗുഡ്‌വിൽ സ്റ്റോറിലെ സംഭാവനപ്പെട്ടിയിൽ അ‌ജ്ഞാതൻ നിക്ഷേപിച്ചത് മനുഷ്യന്‍റെ തലയോട്ടി. അതും, വർഷങ്ങളോളം പഴക്കമുള്ളത്! സംഭവം കണ്ട സ്റ്റോർ മാനേജർ ഭയന്നുവിറച്ചു. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി. മനുഷ്യന്‍റെ തലയോട്ടിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഇതിനു വർഷങ്ങൾ പഴക്കമുണ്ടെന്നും കുറ്റകൃത്യവുമായി ഇതിനു ബന്ധമുണ്ടെന്നു കരുതുന്നില്ലെന്നും പോലീസ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന്‍റെ വീഡിയോ പോലീസ് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വീഡിയോയ്ക്ക് നൂറുകണക്കിനു പ്രതികരണങ്ങളാണു ലഭിച്ചുകൊണ്ടിരിക്കുന്നത്.

Tags:    

Similar News