ഒരാഴ്ചയ്ക്കിടെ ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി)യ്ക്കു വൻ പരാതികളാണു ലഭിച്ചത്. ബിബിഎംപിയുടെ വൈൽഡ്ലൈഫ് റെസ്ക്യു സംഘത്തിനു ലഭിച്ച നൂറിലേറെ പരാതികൾ വിഷപ്പാമ്പ് ശല്യത്തെക്കുറിച്ചാണ്. ബംഗളൂരുവിലെ യെലഹങ്ക, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽനിന്നാണു കൂടുതൽ പരാതികൾ.
വീടുകൾക്കകത്തും പരിസരപ്രദേശങ്ങളിലും പതിവായി പാമ്പുകളെ കാണുന്നതായാണ് റിപ്പോർട്ട്. യെലഹങ്ക, ബൊമ്മനഹള്ളി എന്നിവ കൂടാതെ ബൈട്ടരായനപുര, ദാസറഹള്ളി, മഹാദേവപുര, രാജരാജേശ്വരിനഗർ സോണുകളിലും രൂക്ഷമായ പാന്പുശല്യമെന്നാണു നാട്ടുകാരുടെ പരാതി. പാന്പുകളെ നേരിടാൻ പലർക്കും ഭയമാണ്. കാരണം വിഷപ്പാന്പാണ്, കടിച്ചാൽ തീർന്നു. തല്ലിക്കൊല്ലാമെന്നു വച്ചാൽ, നിയമപ്രശ്നങ്ങളിൽക്കുടുങ്ങി കുറേക്കാലം പോകും. ചിലപ്പോൾ ശിക്ഷയും കിട്ടാം.
തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും പരിഹാരമില്ലേയെന്നും പാമ്പുകളെ പിടിച്ചു കാട്ടിൽ വിടാൻ നടപടിയില്ലേയെന്നുമാണു തദ്ദേശീയരുടെ ചോദ്യം. സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നു ചിലർ പറയുന്നു.
അതേസമയം, വൈൽഡ്ലൈഫ് റെസ്ക്യു സംഘത്തിലെ ജീവനക്കാരുടെ കുറവുകാരണം പാമ്പിനെ പിടിക്കാൻ കൃത്യസമയത്ത് എത്താൻ സാധിക്കുന്നില്ലെന്ന് ബിബിഎംപി. പ്രജനന സമയമായതിനാലാണ് പാമ്പുകളെ കൂടുതലായി കാണുന്നതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ