കാലിഫോർണിയയിലെ ജയിലുകളിൽ ഉദ്യോഗസ്ഥർ ക്ലീൻ ഷേവ് ചെയ്യണമെന്ന നയം; വിവേചനപരമെന്ന് നീതിന്യായ വകുപ്പ് പരാതി

Update: 2024-03-27 05:49 GMT

കാലിഫോർണിയയിലെ ജയിലുകളിൽ വാർഡൻമാർ ക്ലീൻ ഷേവ് നിർബന്ധമായും ചെയ്യണമെന്ന ചട്ടം നിർത്തണമെന്ന് സാക്രമെന്ററോയിലെ യുഎസ് ജില്ലാ കോടതിയോട് ആവശ്യപ്പെട്ട് നീതിന്യായ വകുപ്പ്. ഇത് മുസ്ലീം, സിംഖ് മതവിഭാഗത്തിലുളള ഉദ്യോഗസ്ഥരുടെ വിശ്വാസത്തെ ഹനിക്കുന്ന തരത്തിലുളളതാണെന്നും വിവേചനത്തിന് തുല്യമാണെന്നും നീതിന്യായ വകുപ്പ് ചൂണ്ടിക്കാട്ടി.

കാലിഫോർണിയയിലെ പുനരിധിവാസ വകുപ്പിലെ ഏതാനും ചില ഉദ്യോഗസ്ഥർ ക്ലീൻ ഷേവ് ചെയ്യാത്തിനാൽ ജോലിയോടനുബന്ധിച്ച് താമസ സൗകര്യം ലഭ്യമാകുന്നില്ലെന്ന നീതിന്യായ വകുപ്പ് കഴിഞ്ഞ തിങ്കളാഴ്ച സമർപ്പിച്ച പരാതിയിലാണ് വിവരങ്ങൾ പുറത്തുവന്നത്. ഉദ്യോഗസ്ഥർ മതപരമായി താടി വളർത്തുന്നതിനുളള അവകാശം താൽക്കാലികമായി നൽകണമെന്നാണ് നീതിന്യായ വകുപ്പിന്റെ ആവശ്യം.

സിഖുകാരും മുസ്ലീം വിഭാഗവും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും ജോലിക്കായി മതപരമായ കാര്യങ്ങൾ ഹനിക്കാനുളള അവസരമുണ്ടാക്കരുതെന്ന് അസിസ്റ്റന്റ് അറ്റോർണി ജനറൽ ക്രിസ്റ്റിയൻ ക്ലർക്ക് പ്രസ്താവനയിൽ പറയുന്നു. മതപരമായ സ്വാതന്ത്ര്യവും അതിനനുയോജ്യമായ താമസസൗകര്യവും ഉദ്യോഗസ്ഥർക്ക് ഒരുക്കേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളാണ്. അതിനാൽ തന്നെ ജോലിയിടങ്ങളിൽ ഉദ്യോഗസ്ഥരുടെ അവകാശങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊവിഡ് മഹാമാരി സമയത്ത് രാജ്യത്ത് പുറത്തിറങ്ങിയ നിയമപ്രകാരം ഗാർഡുകൾ ഉൾപ്പടെയുളള ഉദ്യോഗസ്ഥർ ക്ലീൻ ഷേവ് നിർബന്ധമായും ചെയ്യണമെന്നോ ഇറുകിയ ഫേസ് മാസ്‌കുകൾ ധരിക്കണമെന്നോ നിയമമില്ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിന് അയച്ച ഇമെയിലിൽ നീതിന്യായ വകുപ്പ് ഇതിനെ ന്യായീകരിച്ചിട്ടുണ്ട്. അതേസമയം, പുനരിധിവാസ വകുപ്പ് അധികൃതരും പ്രതികരണവുമായി രംഗത്തെത്തി. എല്ലാ ഉദ്യോഗസ്ഥരെയും മതപരമായി ബഹുമാനിക്കുന്നുണ്ടെന്നും അവർക്ക് അനുയോജ്യമായ താമസസൗകര്യങ്ങൾ നൽകുന്നുണ്ടെന്നും നിയമപരമായി യാതൊരു തടസവുമില്ലെന്നും വക്താവായ മേരി സിജിമെനെസ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News