യുഎസ് സൈനിക താവളത്തിനു മുകളിൽ അന്യഗ്രഹജീവികളുടെ പറക്കുംതളിക...? അമ്പരപ്പിക്കുന്ന വീഡിയോ കാണാം

Update: 2024-01-16 09:52 GMT

യുഎസ് സൈനിക താവളത്തിനു മുകളിലൂടെ സഞ്ചരിക്കുന്ന പറക്കുന്ന അ‌ജ്ഞത വസ്തു (അൺഐഡന്‍റിഫൈഡ് ഫ്ളയിംഗ് ഒബ്ജക്ട്സ്- യുഎഫ്ഒ) യുടെ വീഡിയോ ആണ് ഇപ്പോൾ ലോകത്തെ അന്പരപ്പിച്ചിരിക്കുന്നത്. പറക്കുന്ന അ‌ജ്ഞത വസ്തുവിന്‍റേത് എന്നവകാശപ്പെടുന്ന വീഡിയോ ചലച്ചിത്ര നിർമാതാവായ ജെറമി കോർബെൽ ആണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വീഡിയോ വിവിധ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം വ്യാപിക്കുകയും ചെയ്തു.

വിചിത്രമായ ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലിപ്പിൽ ഇറാഖിലെ ജോയിന്‍റ് ഓപ്പറേഷൻ ബേസിനു മുകളിലൂടെ ഒരു ജെല്ലിഫിഷിനെപ്പോലെ അജ്ഞാതവസ്തു തെന്നിമാറുന്നതു കാണാം. 2018ലാണു സംഭവം. സൈനിക ഉദ്യോഗസ്ഥരാണ് സംഭവം ക്യാമറയിൽ പകർത്തിയത്. യുഎഫ്ഒ ദൃശ്യങ്ങളെക്കുറിച്ചുള്ള ആഗോള റിപ്പോർട്ടുകളുടെ പരമ്പരയ്‌ക്കിടയിൽ ചോർന്ന വീഡിയോ ആണു പുറത്തുവന്നത്.

അജ്ഞാതവസ്തു ഒരു ജലാശയത്തിനു മുകളിലൂടെ പറക്കുകയും വെള്ളത്തിലേക്കു മുങ്ങുകയും ചെയ്തു. 17 മിനിറ്റ് കഴിഞ്ഞപ്പോൾ വെള്ളത്തിൽനിന്ന് ഉയർന്ന് 45 ഡിഗ്രിയിൽ മുകളിലേക്കു പറന്നുവെന്നും കോർബെൽ അവകാശപ്പെടുന്നു. വീഡിയോയ്ക്കു പ്രതികരണങ്ങളുടെ കുത്തൊഴുക്കുതന്നെയുണ്ടായി. ചിലർ ഈ വസ്തുവിനെ ക്യാമറ ലെൻസിലെ വെറും "സ്മഡ്ജ്' ആയി തള്ളിക്കളഞ്ഞു. മറ്റുള്ളവർ അന്യഗ്രഹസ്വഭാവത്തിൽ തീവ്രമായി വിശ്വസിച്ചു.

പുതുവത്സര ആഘോഷങ്ങൾക്കിടയിൽ യുഎസിലെ മിയാമിൽ അനൃഗ്രഹജീവിയെ കണ്ടതായുള്ള വാർത്ത പ്രചരിച്ചിരുന്നു. മിയാമി‍യിലെ മാളിനു മുന്നിലൂടെ നടക്കുന്ന പത്ത് അടിയോളം ഉയരമുള്ള അന്യഗ്രഹജീവിയുടേതെന്നു സംശയിക്കുന്ന വീഡിയോ ആണു പ്രചരിച്ചത്.

Tags:    

Similar News