വസ്ത്രത്തെ ചൊല്ലി പ്രശ്‌നം; ക്രോപ്പ് ടോപ്പ് ധരിച്ചെത്തിയ യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കി

Update: 2024-10-09 08:25 GMT

ക്രോപ്പ് ടോപ്പ് വസ്ത്രം ധരിച്ചതിന് രണ്ട് യുവതികളെ വിമാനത്തിൽ നിന്ന് പുറത്താക്കിയ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. താര കെഹിദി, ആൻജ് തെരേസ ആരൗജോ എന്നിവരെയാണ് വിമാനത്തിൽ നിന്ന് പുറത്താക്കിയത്. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോവുകയാണ് സ്പിരിറ്റ് എയർലൈൻസിലാണ് സംഭവം. വിമാനത്തിൽ കയറിയിരുന്ന ഉടൻ തന്നെ ഇവരുടെ വസ്ത്രത്തെ ചൊല്ലി പ്രശ്നമുണ്ടാവുകയായിരുന്നു.

തുടക്കത്തിൽ കമ്പിളി വസ്ത്രങ്ങൾ അണിഞ്ഞിരുന്നുവെങ്കിലും വിമാനത്തിലെ മോശം ശീതികരണം കാരണം കമ്പിളി വസ്ത്രങ്ങൾ അഴിക്കേണ്ടി വന്നു. പിന്നീടുണ്ടായിരുന്ന വയറുകാണിക്കുന്ന ക്രോപ്പ് ടോപ്പാണ് പ്രശ്നത്തിന് കാരണമായതെന്ന് യുവതികൾ ആരോപിക്കുന്നു. ന്യൂയോർക്ക് പോസ്റ്റ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഫ്ളൈറ്റിലെ പുരുഷ ഉദ്യോഗസ്ഥൻ ഇവർക്കരികിലേക്ക് വന്ന് എന്തെങ്കിലും വസ്ത്രങ്ങൾ ധരിക്കണമെന്ന് ആവശ്യപ്പെട്ടു. വിമാനത്തിലെ വസ്ത്രനിയമങ്ങൾ എന്താണെന്നും അതുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്താണെന്ന് ആരാഞ്ഞപ്പോൾ ഉദ്യോഗസ്ഥൻ യാതൊന്നും പറയാതെ പോയി.

സഹയാത്രികർ യുവതികൾക്കായി നിലകൊണ്ടെങ്കിലും പോലീസിനെ വിളിക്കുമെന്ന് സൂപ്പർവൈസർ പറഞ്ഞതോടെ യുവതികൾക്ക് വിമാനത്തിൽ നിന്ന് ഇറങ്ങേണ്ടിവന്നു. ഞങ്ങൾ ക്രോപ്പ് ടോപ്പാണ് ധരിച്ചത്. അൽപ്പം വയർ മാത്രമാണ് കാണുന്നുണ്ടായിരുന്നത്. വിവേചനമപരമായ നടപടിയാണിത് യുവതികളിലൊരാളായ കെഹ്ദി മാധ്യമങ്ങളോട് വിശദീകരിച്ചു

യുവതികൾക്ക് വീണ്ടും മറ്റൊരു വിമാനം ബുക്ക് ചെയ്ത് പോവാനായി ഏകദേശം 10000 ഡോളർ ചിലവായെന്ന് ഇൻസ്റ്റാഗ്രാമിൽ ഇവർ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഫ്ളൈറ്റിലെ ഫോട്ടോയും വീഡിയോയും ഉൾപ്പെടെയാണ് ഇവർ പങ്കുവെച്ചത്. അവർക്ക് വീണ്ടും കമ്പിളി വസ്ത്രങ്ങൾ ധരിച്ച് യാത്ര ചെയ്യാൻ പോലും അവസരം തന്നില്ലെന്നും ക്രിമിനലുകളെ പോലെയാണ് ഞങ്ങളെ കൈകാര്യം ചെയ്തതെന്ന് യുവതികൾ ആരോപിക്കുന്നു. നിയമനടപടികൾക്കായി മുന്നോട്ട് പോവുകയാണെന്നും ഇവർ വ്യക്തമാക്കി.

സ്പിരിറ്റ് എയർലൈൻസിന്റെ പോളിസി പ്രകാരം മാന്യമായി വസ്ത്രം ധരിക്കണമെന്ന് മാത്രമാണ് നിയമാവലിയിലുള്ളത്. ഏത് വസ്ത്രം ധരിക്കരുതെന്ന് വ്യക്തമാക്കിയിട്ടില്ല. മാന്യമായ വസത്രം ധരിച്ച് വരാത്തവരെ വിമാനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ഇവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News