75 ലക്ഷം വിലയുള്ള വണ്ട്; ബെൻസിൻറെ വിലയുള്ള 'പ്രാണിരാജൻ'

Update: 2024-07-09 07:44 GMT

ഒരു കീടത്തിന് 75 ലക്ഷം രൂപ.. ലോകത്തിലെ ഏറ്റവും വിലകൂടിയ വണ്ടാണ് 'സ്റ്റാഗ് വണ്ട്' എന്ന 'പ്രാണിരാജൻ'. ഇത്രയ്ക്കു വിലവരാൻ മാത്രം, എന്തു പ്രത്യേകതയാണു വണ്ടിനുള്ളതെന്നു നമുക്കു തോന്നാം. സ്റ്റാഗ് വണ്ട്, വളരെ അപൂർവമാണ്, മാത്രമല്ല ഇത് ഒരു ഭാഗ്യചിഹ്നമാണെന്ന് വിശ്വസിക്കുന്നവരും ധാരാളം. സ്റ്റാഗ് വണ്ട് ഉള്ള വീടുകളിൽ ഐശ്വര്യവും സമ്പത്തും വന്നുചേരുമെന്ന് ചിലർ വിശ്വസിക്കുന്നു. അതേസമയം, അപൂർവ രോഗങ്ങൾക്കുള്ള മരുന്നുനിർമാണത്തിൽ പ്രധാന ചേരുവയാണ് സ്റ്റാഗ് വണ്ട്. അതുകൊണ്ടാണ് വണ്ടിന് ഇത്രയും വില.

ജീവിതകാലയളവ്

ലണ്ടൻ ആസ്ഥാനമായുള്ള നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അധികൃതർ പറയുന്നത്, ഈ പ്രാണികൾക്കു ശരാശരി 2-6 ഗ്രാം ഭാരമാണുള്ളത്. 3-7 വർഷമാണ് ആയുസ്. ആൺവണ്ടിനു 35-75 മില്ലിമീറ്റർ നീളമുണ്ടെങ്കിൽ, പെൺവണ്ടിനു 30-50 മില്ലിമീറ്റർ നീളമാണുള്ളത്. മാനിൻറെ കൊന്പുപോലെ, വണ്ടിനുമുണ്ട് രണ്ടു കൊന്പുകൾ. അതുകൊണ്ടാണ് ഈ പ്രാണിക്ക് 'സ്റ്റാഗ്' വണ്ട് എന്നു പേരുവന്നത്.

എവിടെ കണ്ടെത്താനാകും

സ്റ്റാഗ് വണ്ടുകൾ ചൂടുള്ളതും ഉഷ്ണമേഖലാ ചുറ്റുപാടുകളിൽ വളരുന്നതും തണുത്ത താപനിലയോട് സംവേദനക്ഷമതയുള്ളതുമാണ്. അവ സ്വാഭാവികമായി വനപ്രദേശങ്ങളിൽ വസിക്കുന്നു. പക്ഷേ വേലികൾ, തോട്ടങ്ങൾ, അളിയാൻ തുടങ്ങുന്ന മരക്കഷ്ണങ്ങൾ, പാർക്കുകൾ, പൂന്തോട്ടങ്ങൾ തുടങ്ങിയ നഗരപ്രദേശങ്ങളിലും ഇവയെ കാണാം.

അവർ എന്താണ് ഭക്ഷിക്കുന്നത്

അളിഞ്ഞുതുടങ്ങുന്ന മരത്തിൻറെ സ്രവം, ചീഞ്ഞ പഴങ്ങളിൽ നിന്നുള്ള നീര് തുടങ്ങിയ ഇവ ധാരാളമായി ഭക്ഷിക്കുന്നു. സ്റ്റാഗ് വണ്ടുകൾ ജീവനുള്ള മരങ്ങൾക്കോ കുറ്റിച്ചെടികൾക്കോ ഭീഷണി ഉയർത്തുന്നില്ല, ഇത് ആരോഗ്യമുള്ള സസ്യങ്ങൾക്കു ദോഷകരമല്ല.

Tags:    

Similar News