ലഹരിക്കേസ്: തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ അറസ്റ്റിൽ

Update: 2024-12-04 09:19 GMT

തമിഴ് നടൻ മൻസൂർ അലി ഖാന്‍റെ മകൻ ലഹരിക്കേസിൽ അറസ്റ്റിലായി. അലിഖാൻ തുഗ്ലഖിനെ ആണ് ചെന്നൈ തിരുമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.

അടുത്തിടെ പിടിയിലായ 10 കോളേജ് വിദ്യാർത്ഥികളിൽ നിന്നാണ് തുഗ്ലഖിന് ലഹരിക്കടത്തിൽ പങ്കുളള വിവരം പൊലീസിന് ലഭിച്ചത്.

ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത തുഗ്ലക്കിനെ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

Tags:    

Similar News