മാത്യു തോമസ്, അന്നാ ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെക്‌സണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'അഞ്ചു സെന്റും സെലീനയും ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു.
തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം നാഷണല്‍ ശ്രെയ്ന്‍ ബസിലിക്ക പള്ളിയില്‍ സംവിധായകന്‍ ജെക്‌സണ്‍ ആന്റെണിയുടെ മാതാപിതാക്കളായ ജോസഫും ജെര്‍സമ്മയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ ജിജോ പുന്നൂസ് ആദ്യ ഷോട്ടിന് ക്ലാപ്പ് കൊടുത്തു. നിര്‍മ്മാതാവ് ജിയോ കുട്ടപ്പന്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചു. പള്ളിക്കകത്ത് മാതാവിന്റെ തിരുരൂപത്തില്‍ നിന്നാണ് ആദ്യ ഷോട്ട് ചിത്രീകരിച്ചത്.
തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടിമാരായ ശാന്തികൃഷ്ണ, അന്നാ ബെന്‍, സ്രിന്ദ, പോളി വത്സന്‍, എന്നിവരും പൂജാ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 'ഒരു സെക്കന്റ് ക്ലാസ് യാത്ര'ക്കു ശേഷം ജെക്‌സണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അഞ്ച് സെന്റും സെലീനയും'. സുധി കോപ്പ, സിബി തോമസ്, അരുണ്‍ പാവുമ്പ, രാജേഷ് പറവൂര്‍, ഹരീഷ് പേങ്ങന്‍, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോള്‍, രശ്മി അനില്‍, ശ്രീലത നമ്പൂതിരി, പോളി വത്സന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ഇഫോര്‍ എന്റര്‍ടെയ്‌നമെന്റ്, ഏപി ഇന്റര്‍നാഷണല്‍ എന്നീ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ബെന്നി പി നായരമ്പലം എഴുതുന്നു.സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റര്‍ രഞ്ജന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രേംലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സുധീഷ് ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍ അബു ആര്‍ നായര്‍.