ബാബ' രജനിയുടെ വിവാദചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു

Update: 2022-11-22 10:05 GMT


സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ വിവാദചിത്രം ബാബ വീണ്ടും തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാബ വീണ്ടുമെത്തുന്നത്. 2002ല്‍ ആണ് ബാബ റിലീസാകുന്നത്. അന്നുതന്നെ ചിത്രം വിവാദം സൃഷ്ടിച്ചിരുന്നു. രജനീകാന്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു ബാബ. സുരേഷ് കൃഷ്ണയാണ് ബാബയുടെ സംവിധായകന്‍. രജനീകാന്ത് തന്നെയാണ് ചിത്രം നിര്‍മിച്ചത്.

അന്ന് ബാബ പ്രദര്‍ശിച്ചിരുന്ന തിയേറ്ററുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. തിയേറ്ററുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. രജനീകാന്തിന്റെ മുടക്കുമുതലില്‍ നിന്ന് 25 ശതമാനം മടക്കിനല്‍കിയതുമെല്ലാം അക്കാലത്തു വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

സൂപ്പര്‍ നാച്വറല്‍ ത്രില്ലറായൊരുങ്ങിയ ചിത്രത്തിന്റെ റീമാസ്‌റ്റേര്‍ഡ് പതിപ്പാണ് പ്രദര്‍ശനത്തിനെത്തുന്നത്. അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. ദൈര്‍ഘ്യം കുറച്ച്, പുതുതായി എഡിറ്റ് ചെയ്ത പതിപ്പാണ് ആരാധകരിലേക്ക് എത്തുക. യുവതലമുറയെ ആകര്‍ഷിക്കുന്ന തരത്തില്‍ റീ എഡിറ്റ് ചെയ്തിട്ടുണ്ട്. ഓരോ ഫ്രെയിമും പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് കളര്‍ ഗ്രേഡിങ്ങും നടത്തി.

അതേസമയം, ബാബയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സംവിധായകന്‍ സുരേഷ് കൃഷ്ണയും രജനീകാന്തും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോ എന്റര്‍ടെയിന്‍മെന്റ് ട്രാക്കര്‍ രമേഷ് ബാല ട്വീറ്റ് ചെയ്തു. മനീഷാ കൊയ്‌രാളയാണ് ചിത്രത്തില്‍ രജനീകാന്തിന്റെ നായിക.

Similar News