പാലക്കാട് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി; രണ്ട് മാസം പഴക്കമെന്ന് നിഗമനം

Update: 2023-08-28 06:54 GMT

പാലക്കാട് മീങ്കര ഡാമിന്റെ പരിസരത്ത് നിന്നും രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.ഇന്നലെ വൈകീട്ടാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. കൊല്ലങ്കോട് പൊലീസെത്തി പരിശോധന നടത്തി . ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി

Tags:    

Similar News