മുജ്ജമ ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ച് വിദേശവനിതയെ ബലാത്സംഗത്തിനിരയാക്കി; യോഗാചര്യൻ അറസ്റ്റിൽ
താനുമായി മുന്‍ ജന്മത്തില്‍ ബന്ധമുണ്ടായിരുന്നുവെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു വിദേശ വനിതയെ പീഡിപ്പിച്ച യോഗാചര്യനെ പോലീസ് അറസ്റ്റുചെയ്തു. കർണാടകയിലെ ചിക്കമംഗളൂരു മല്ലേനഹള്ളിക്കു സമീപമുള്ള യോഗാകേന്ദ്രം നടത്തുന്ന പ്രദീപ് ഉള്ളാള്‍ ആണു പിടിയിലായത്.
പഞ്ചാബില്‍ കുടുംബവേരുകളുള്ള കാലിഫോര്‍ണിയയില്‍ താമസിക്കുന്ന യുവതി ചിക്കമഗളൂരു റൂറല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. യുവതി രണ്ടുവർഷം മുന്പാണ് പ്രദീപിനെ പരിചയപ്പെടുന്നത്. തുടർന്ന് ഓൺലൈൻ യോഗാപഠനം ആരംഭിക്കുകയും ചെയ്തു.
പിന്നീട് പ്രദീപ് ചിക്കമഗളൂരു മല്ലെനഹള്ളിയിലെ യോഗാ പരിശീലനകേന്ദ്രത്തില്‍ വിളിച്ചുവരുത്തി 2021, 2022 വര്‍ഷങ്ങളിലായി മൂന്നു തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. മുജ്ജന്മ ബന്ധം പറഞ്ഞാണ് ലൈംഗികമായി ആക്രമിച്ചത്. 2022 ഫെബ്രുവരിയില്‍ ഇവിടെ പത്തു ദിവസം താമസിച്ചിരുന്നു. 2022 ജൂലൈയിലും 21 ദിവസം താമസിക്കാനെത്തി. അന്നും ബലാത്സംഗത്തിനിരയാക്കിയെന്നും ഗർഭഛിദ്രം നടത്തേണ്ടിവന്നെന്നും യുവതി പരാതിയില്‍ പറയുന്നു.