26മത് ഷോറുമുമായി തങ്ങൾസ് ഗ്രൂപ്പ്; 28ന് പ്രവർത്തനം ആരംഭിക്കും

Update: 2024-01-27 08:29 GMT

തങ്ങൾസ് ​ഗ്രൂപ്പിന്റെ 26-ാമത്തെ ജ്വല്ലറി ജനുവരി ഇരുപത്തിയെട്ടിന് സത്വയിൽ പ്രവർത്തനമാരംഭിക്കും. 2023ൽ ഡയമണ്ട് സെയിൽസിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെച്ച രണ്ട് സ്റ്റാഫുകളാണ് തങ്ങൾസിന്റെ പുതിയ ഷോറും ഉദ്ഘാടനം ചെയ്യുന്നത് എന്ന പ്രേത്യകതയും ഉണ്ട്. തങ്ങൾസിന്റെ ഉയർച്ചയിൽ പ്രധാന നാഴികകല്ല് തന്റെ സ്റ്റാഫുകളാണെന്നും അതിനാൽ പൂതിയ ഷോറൂം ഉദ്ഘാടനം ചെയ്യാൻ അനൂയോജ്യർ അവരാണെന്നും ചെയർമാൻ മുനിർ തങ്ങൾസ് പറഞ്ഞു. ഉദ്ഘാടന ദിനത്തിൽ പർച്ചേഴ്സ് ചെയ്യുന്ന ആദ്യ അമ്പത് പേർക്ക് കൾച്ചേഡ് പേൾ നെക്ലസും , പീന്നിടുള്ള അമ്പത് പേർക്ക് ​ഗോൾഡൻ കോയിനും ലഭിക്കും.

ഡയമണ്ട്, ആന്റിക്, ലൈറ്റ് വെയിറ്റ് ജ്വല്ലറി തുടങ്ങി നിരവധി കളക്ഷനുകളാണ് തങ്ങൾസ് ജ്വല്ലറി ഒരുക്കിയിരിക്കുന്നത്. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്. അമ്പത് വർഷം പരമ്പര്യമുള്ള തങ്ങൾസ് ജ്വല്ലറി കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോടും ആണ് ഉള്ളത്. 2025 ആവുമ്പോഴേക്കും തങ്ങൾസ് ജ്വല്ലറി വിവിധയിടങ്ങളിലായി 50 ശാഖകൾ ഉള്ള വലിയ സംരംഭമായി മാറാനാണ് തയ്യാറെടുക്കുന്നത്.

ഒമാൻ, ഖത്തർ, മലേഷ്യ, യുഎഇ എന്നി രാജ്യങ്ങളിൽ തങ്ങൾസ് ജ്വല്ലറിയുടെ ശാഖകൾ ഉണ്ട്. ഫാക്ടറികളിൽ നിന്ന് ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് മികച്ച സ്വർണ്ണാഭരണങ്ങൾ എത്തിക്കുന്ന തങ്ങൾസ് ജ്വല്ലറി ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നൽകുന്നുണ്ട്.

1974ൽ കോഴിക്കോട് കൊടുവള്ളിയിൽ പുഴങ്ങര ഹംസ ഹാജി ആണ് തങ്ങൾസ് ജ്വല്ലറി ആരംഭിച്ചത്. മകനും ജ്വല്ലറി ചെയർമാനുമായ മുനിർ തങ്ങൾസിന്റെ നേതൃത്വത്തിലാണ് തങ്ങൾസ് ജ്വല്ലറി അതിവേ​ഗം വളർന്നുകൊണ്ടിരിക്കുന്നത്. തങ്ങൾസ് ജ്വല്ലറി ചെയർമാൻ മുനീർ തങ്ങൾസ്, സിഇഒ ഫാസിൽ തങ്ങൾസ്,ജനറൽ മനേജർ ഷിബു ഇസ്മയിൽ, എന്നിവർ ദുബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Similar News