ഇടിവ് തുടർന്ന് ഓഹരിവിപണി

Update: 2024-03-13 12:47 GMT

ഓഹരിവിപണിയിൽ ഇടിവ് തുടരുന്നു. നിഫ്റ്റി 1.51 ശതമാനം ഇടിഞ്ഞ് 21,997ലും സെൻസെക്സ് 1.23 ശതമാനം ഇടിഞ്ഞ് 72,761ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. മിഡ്കാപ്, സ്മോൾകാപ്, മൈക്രോകാപ് ഓഹരികളിലും വലിയ ഇടിവ് തുടരുകയാണ്. ഇന്ന് മാത്രം 14 ലക്ഷം കോടിയുടെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്. വിപണിയുടെ ആകെ നിക്ഷേപമൂല്യം 385.64 ലക്ഷം കോടിയിൽനിന്ന് 371.69 ലക്ഷം കോടിയിലേക്ക് താഴ്ന്നു.

ഐ ടി സിയാണ് നിഫ്റ്റിയിൽ ഇന്ന് വലിയ നേട്ടമുണ്ടാക്കിയത്. ഓഹരി വില 4.45 ശതമാനം ഉയർന്നു. ഐ സി ഐ സി ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സിപ്ല, ബജാജ് ഫിനാൻസ് തുടങ്ങിയവയും നേട്ടമുണ്ടാക്കിയപ്പോൾ അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി എനർജി, എൽ ഐ സി, പവർ ഗ്രിഡ് തുടങ്ങിയവ വലിയ തിരിച്ചടി നേരിട്ടു.

Tags:    

Similar News