എണ്ണയേതര വാണിജ്യത്തിൽ റെക്കോർഡ്; യുഎഇക്ക് 1.239 ട്രില്യൺ ദിർഹം ഇടപാട്

Update: 2023-08-31 06:07 GMT

 എണ്ണയേതര വാണിജ്യത്തിൽ പുതിയ റെക്കോർഡിട്ട് യുഎഇ. ഈ വർഷം ആദ്യപകുതിയിൽ 1.239 ട്രില്യൺ ദിർഹമിന്റെ എണ്ണയിതര ഇടപാടാണ് രേഖപ്പെടുത്തിയത്. ഈ രംഗത്ത് മുൻവർഷത്തേക്കാൾ 14.4 ശതമാനം വളർച്ചയുണ്ടായി എന്നാണ് കണക്ക്. ഏറ്റവും കൂടുതൽ ഇടപാട് നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്തുണ്ട്. എണ്ണയിതര വാണിജ്യ പങ്കാളിത്തത്തിൽ ചൈനയാണ് പട്ടികയിൽ ഒന്നാമതുള്ളത്. തുർക്കിയുമായുള്ള വാണിജ്യത്തിലാണ് ഏറ്റവും കൂടുതൽ വളർച്ചുണ്ടായത്- 87.4 ശതമാനം. മികച്ച വാണിജ്യ പങ്കാളികളുടെ പട്ടികയിൽ ഇന്ത്യക്ക് പിന്നാലെ അമേരിക്കയും സൗദിയും കടന്നുവരുന്നു.

കഴിഞ്ഞ ആറു മാസത്തിനിടെ 205 ബില്യൺ ദിർഹമിന്റെ കയറ്റുമതി യുഎഇയിൽ നിന്നുണ്ടായി. 11.9 ശതമാനം വളർച്ച കയറ്റുമതിയിൽ കൈവരിച്ചു. ഇറക്കുമതി ചെയ്തത് 639 ബില്യൺ ദിർഹത്തിന്റെ ഉൽപ്പന്നങ്ങളാണ്- വളർച്ച 17.5 ശതമാനം. റീ എക്സ്പോർട്ടിങ് രംഗത്ത് 341 ബില്യൻ ദിർഹമിന്റെ ഇടപാട് നടന്നു. വളർച്ച 9.9 ശതമാനം. യുഎഇ ഏറ്റവും കൂടുതൽ എണ്ണയേതര ഉൽപ്പന്നങ്ങൾ കയറ്റി അയയ്ക്കുന്നത് സ്വിറ്റ്സർലന്റിലേക്കാണ്. എണ്ണയേതര വാണിജ്യത്തിൽ തുർക്കിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് സൗദിയും നാലാം സ്ഥാനത്ത് ഇന്ത്യയും സ്ഥാനം പിടിക്കുന്നു. സ്വർണം, അലൂമിനിയം, സിഗരറ്റ്, കോപ്പർ വയർ എന്നിവയാണ് യുഎഇയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ.

Tags:    

Similar News