പലിശ നിരക്കിൽ മാറ്റമില്ല; റി​പോ നി​ര​ക്ക് 6.50 ശ​ത​മാ​ന​മായി തു​ട​രുമെന്ന് റി​സ​ർ​വ് ബാ​ങ്ക്

Update: 2023-10-06 05:38 GMT

പണപ്പെരുപ്പം ഉയരുന്നുണ്ടെങ്കിലും അഞ്ചാം തവണയും പലിശ ഉയർത്താതെ റിസർവ് ബാങ്ക്. റിപോ നിരക്ക് 6.50 ശതമാനത്തിൽ തുടരാൻ പണനയ കമ്മിറ്റി (എം.പി.സി) യോഗം തീരുമാനിച്ചു. ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർ.ബി.ഐ) നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപോ നിരക്ക്.

നാലാം നിരക്ക് നിർണയ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ഒന്നിനെതിരെ അഞ്ച് വോട്ടിലാണ് നിരക്ക് മാറ്റേണ്ടെന്ന തീരുമാനം എടുത്തത്. വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിനായി ഉയർത്തിയ സ്റ്റാൻഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്.ഡി.എഫ്) 6.25 ശതമാനത്തിലും മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി (എം.എസ്.എഫ്) 6.75 ശതമാനമായും തുടരും.

ആഗസ്റ്റിൽ 6.8 ശതമാനമായി പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്നും ആർ.ബി.ഐ ഗവർണർ വ്യക്തമാക്കി. 2022 മെയ് മുതൽ 2023 ഫെബ്രുവരി വരെ റിപോ നിരക്കിൽ തുർച്ചയായ വർധനവ് ആർ.ബി.ഐ വരുത്തിയിരുന്നു. 205 ബേസിസ് പോയിൻറ് വർധിച്ച ശേഷമാണ് നിലവിൽ 6.50ൽ തുടരുന്നത്.

Tags:    

Similar News