വായ്പനിരക്കിൽ മാറ്റമില്ല, 6.5 ശതമാനമായി തുടരും; പുതിയ പണനയം പ്രഖ്യാപിച്ച് ആർ.ബി.ഐ

Update: 2023-08-10 10:56 GMT

വായ്പനിരക്കുകളിൽ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആർ.ബി.ഐ. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്ക് ആണ് റിപ്പോ നിരക്ക്. ആർ.ബി.ഐ ഡയറക്ടർ ശക്തികാന്ത് ദാസിൻറെ അധ്യക്ഷതയിൽ ആഗസ്റ്റ് എട്ടിന് ആരംഭിച്ച മൂന്നു ദിവസത്തെ പണനയ സമിതി യോഗമാണ് വായ്പനിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളർന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് ശക്തികാന്ത് ദാസി വ്യക്തമാക്കി. ആഗോള സാമ്പത്തിക വളർച്ചയിൽ ഇന്ത്യ 15 ശതമാനം സംഭാവന ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച നിരക്ക് 6.5 ശതമാനത്തിലും വിപണിയിലെ പണലഭ്യതയെ നിയന്ത്രിക്കുന്ന മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി 6.75 ശതമാനത്തിലും സ്റ്റാൻഡിങ് ഡെപോസിറ്റ് ഫെസിലിറ്റി 6.2 ശതമാനത്തിലും നിലനിർത്തി. പ്രതീക്ഷിച്ചതിലും ഉയർന്ന വളർച്ചാണ് മാർച്ച് പാദത്തിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി എട്ടിന് നടന്ന സാമ്പത്തിക വർഷത്തിലെ അവസാന വായ്പനയ അവലോകനത്തിന് ശേഷമാണ് റിപ്പോ നിരക്ക് 6.5 ശതമാനത്തിലേക്ക് ഉയർത്താൻ ആർ.ബി.ഐ തീരുമാനിച്ചത്. 25 ബേസിക് പോയിൻറ് വർധനവാണ് പലിശ നിരക്കിൽ അന്ന് വരുത്തിയത്.

Tags:    

Similar News