ആയുർവേദ മെഡിക്കൽ കോളേജും വെൽക്യൂബ് ഡോട്ട് ലൈഫും തമ്മിൽ പരസ്പര സഹകരണത്തിന് ധാരണ

Update: 2024-01-16 14:35 GMT

ആയുർവേദത്തെ പരമ്പരാഗത രീതിയിൽ പിന്തുടരുന്ന കേരളീയ ആയുർവേദ സമാജത്തിന്റെ കീഴിലുളള ചെറുതുരുത്തി PNNM ആയുർവേദ മെഡിക്കൽ കോളേജും ദുബായ് ആസ്ഥാനമായ വെൽക്യൂബ് ഡോട്ട് ലൈഫും തമ്മിൽ പരസ്പര സഹകരണത്തിന് ധാരണ. സഹകരണത്തിന്റെ ഭാഗമായി ഈ വർഷം ഏപ്രിലോടെ വെൽനസ് ടവർ യുഎഇയിൽ പ്രവർത്തനമാരംഭിക്കും.

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന രണ്ടാമത് രാജ്യാന്തര ആയുഷ് കോൺഫറൻസിലാണ് വെൽക്യൂബ് ഡോട്ട് ലൈഫ് സിഇഒ കാർത്തിക് രാമചന്ദ്രനും PNNM ആയുർവേദ മെഡിക്കൽ കോളേജ് ഡയറക്ടർ സന്ധ്യ മന്നത്തും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചത്.

വെൽനെസ് ക്യൂബുമായി കൈകോർക്കുന്നതിലൂടെ പരമ്പരാഗത ആയുർവേദത്തെ യുഎഇയിലേക്ക് കൊണ്ടുവരാനാണ് ശ്രമമെന്ന് സന്ധ്യ മന്നത്ത് റേഡിയോ കേരളത്തോട് പറഞ്ഞു.

5000 വർഷത്തെ പാരമ്പര്യമുളള ആയുർവേദത്തെ തനതുരീതിയിൽ യുഎഇയിലേക്ക് കൊണ്ടുവരുന്നതിലൂടെ മികച്ച സേവനമാണ് ലക്ഷ്യമിടുന്നതെന്ന് വെൽക്യൂബ് ഡോട്ട് ലൈഫ് സിഇഒ കാർത്തിക് രാമചന്ദ്രനും വ്യക്തമാക്കി.

Full View

Tags:    

Similar News