Begin typing your search...

ദുബൈയിൽ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ആറ് മാറ്റങ്ങൾ അറിഞ്ഞിരിക്കാം

ദുബൈയിൽ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ആറ് മാറ്റങ്ങൾ അറിഞ്ഞിരിക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

1. ദുബൈ മാളിൽ പെയ്​ഡ്​ പാർക്കിങ്​

ദു​ബൈ മാ​ളി​ൽ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ. ടോ​ൾ ഓ​പ​റേ​റ്റ​റാ​യ സാ​ലി​ക്കി​നാ​ണ്​ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്ങി​ന്‍റെ നി​യ​ന്ത്ര​ണം. പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ആ​ദ്യ ഒ​രു മ​ണി​ക്കൂ​ർ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ണ്. ശേ​ഷം 20 മു​ത​ൽ 1000 ദി​ർ​ഹം വ​രെ​യാ​ണ്​ ഫീ​സ്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ആ​ദ്യ ആ​റ്​ മ​ണി​ക്കൂ​ർ പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​ണ്​. തു​ട​ർ​ന്നു​ള്ള ഓ​രോ മ​ണി​ക്കൂ​റി​നും ചാ​ർ​ജ്​ ഈ​ടാ​ക്കും. പാ​ർ​ക്കി​ങ്​ ഗേ​റ്റു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള ട്രാ​ക്കി​ങ്​ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്​​ ഫീ​സ്​ നി​ർ​ണ​യി​ക്കു​ക​യും ഉ​ട​മ​ക​ളു​ടെ സാ​ലി​ക്​ അ​ക്കൗ​ണ്ടി​ൽ പ​ണം ഈ​ടാ​ക്കു​ക​യു​മാ​ണ്​ ചെ​യ്യു​ക. സ​അ​ബീ​ൽ, ഫൗ​ണ്ടേ​ൻ വ്യൂ​സ്​ പാ​ർ​ക്കി​ങ്​ എ​ന്നി​വ പ​ഴ​യ​തു​പോ​ലെ ത​ന്നെ തു​ട​രും.

2.ദുബൈയിൽ പുതിയ പാർക്കിങ്​ ഏരിയകൾ

നി​ല​വി​ലെ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​ങ്ങ​ൾ കൂ​ടാ​തെ ദു​ബൈ​യി​ൽ ജ​ദ്ദാ​ഫ്​ വാ​ട്ട​ർ ഫ്ര​ണ്ട്, അ​ൽ സു​യൂ​ഫ്​ ഗാ​ർ​ഡ​ൻ, അ​ർ​ജാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ കൂ​ടി പെ​യ്​​ഡ്​ പാ​ർ​ക്കി​ങ് വി​പു​ലീ​ക​രി​ച്ചു. ര​ണ്ട്​ മു​ത​ൽ 20 ദി​ർ​ഹം വ​രെ​യാ​ണ്​ പാ​ർ​ക്കി​ങ്​ ഫീ​സ്. സാ​ലി​ക്കി​നാ​ണ്​ പു​തി​യ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളു​ടെ​യും നി​യ​ന്ത്ര​ണം.

3.ഇൻഫ്ലുവൻസർക്ക്​ ലൈസൻസ്​ നിർബന്ധം

അ​ബൂ​ദ​ബി​യി​ൽ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച്​ പ​ര​സ്യ​ങ്ങ​ളും പ്ര​മോ​ഷ​നും ചെ​യ്യു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. ഇ​വ​ർ​ക്ക്​ ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ബൂ​ദ​ബി ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ഇ​ക്ക​ണോ​മി​ക്​ ഡെ​വ​ല​പ്​​മെ​ന്‍റ്​ ആ​ണ്​ പു​തി​യ നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച​ത്.

4.സ്വദേശികവത്​കരണം

2024ന്‍റെ ആ​ദ്യ പ​കു​തി​യി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ ല​ക്ഷ്യം ക​ണ്ടെ​ത്താ​നാ​യി സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​ നി​ശ്ച​യി​ച്ചി​രു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ 30ന്​ ​അ​വ​സാ​നി​ച്ചു. അ​മ്പ​തോ അ​തി​ന്​ മു​ക​ളി​ലോ ജീ​വ​ന​ക്കാ​രു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു സ്വ​ദേ​ശി​യെ ജോ​ലി​ക്ക്​ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ്​ നി​യ​മം. ജൂ​ലൈ ഒ​ന്ന്​ മു​ത​ൽ ല​ക്ഷ്യം ക​ണ്ടെ​ത്താ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ പി​ഴ ന​ൽ​കേ​ണ്ടി​വ​രും.

5. ബസ്​ ഓൺ ഡിമാന്‍ഡ്​ രണ്ടിടത്ത്​ കൂടി

അ​ൽ റി​ഗ്ഗ, പോ​ർ​ട്ട്​ സ​ഈ​ദ്​ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി. അ​ൽ ന​ഹ്​​ദ, അ​ൽ ബ​ർ​ഷ, ബി​സി​ന​സ്​ ബേ, ​ദു​ബൈ സി​ലി​ക്ക​ൺ ഒ​യാ​സി​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​ര​ത്തെ ബ​സ്​ ഓ​ൺ ഡി​മാ​ൻ​ഡ്​ സൗ​ക​ര്യ​മു​ണ്ട്. ഇ​തി​ന്​ പു​റ​മെ​യാ​ണ്​ ര​ണ്ടി​ട​ങ്ങ​ളി​ൽ കൂ​ടി സ​ർ​വി​സ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​ഞ്ച്​ മു​ത​ലാ​ണ്​ ചാ​ർ​ജ്. അ​തേ​സ​മ​യം, പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ ജൂ​ലൈ 15 വ​രെ സൗ​ജ​ന്യ​മാ​യി 10 ത​വ​ണ യാ​ത്ര ചെ​യ്യാം.

6.ആരോഗ്യ ഇൻഷുറൻസ്​ ആനുകൂല്യങ്ങൾ വർധിപ്പിച്ചു

ദേ​ശീ​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി (ദ​മാ​ൻ) പു​തു​ക്കി​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി ജൂ​ലൈ ഒ​ന്നു ​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ. ല​ബോ​റ​ട്ട​റി, റേ​ഡി​യോ​ള​ജി എ​ന്നി​വ ഉ​ൾ​പ്പെ​ടെ രോ​ഗ​നി​ർ​ണ​യ സേ​വ​ന​ങ്ങ​ൾ​ക്ക്​ 20 ശ​ത​മാ​നം വ​രെ ഫീ​സ്, ഇ​ൻ​പേ​ഷ്യ​ന്‍റ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ ഓ​രോ അ​ഡ്​​മി​ഷ​നും 200 ദി​ർ​ഹം വ​രെ ഫീ​സ്, വ​ൺ​ഡേ സ​ർ​ജ​റി സെ​ന്‍റ​റു​ക​ൾ​ക്ക്​ വ​ർ​ഷ​ത്തി​ൽ പ​ര​മാ​വ​ധി 500 ദി​ർ​ഹം, മെ​ഡി​ക്കേ​ഷ​ൻ ക​വ​റേ​ജ്​ പ​ര​മാ​വ​ധി 15,00 ദി​ർ​ഹം എ​ന്നി​ങ്ങ​നെ​യാ​ണ്​ പു​തി​യ ഇ​ൻ​ഷു​റ​ൻ​സി​ലെ വ്യ​വ​സ്ഥ.

WEB DESK
Next Story
Share it