Begin typing your search...

ജ​ല​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ​ക്ക്​ ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ൾ ഏർപ്പെടുത്താൻ ദുബായ് ആർടിഎ

ജ​ല​ഗ​താ​ഗ​ത സ​ർ​വി​സു​ക​ൾ​ക്ക്​ ശൈ​ത്യ​കാ​ല ഷെ​ഡ്യൂ​ൾ ഏർപ്പെടുത്താൻ ദുബായ് ആർടിഎ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തണുപ്പ് കാല സീസണിൽ ജലഗതാഗത സേവനങ്ങൾ വിപുലപ്പെടുത്താൻ ഒരുങ്ങി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇതിൻറെ ഭാഗമായി ശൈത്യകാലത്ത് പ്രത്യേക ഷെഡ്യൂൾ ഏർപ്പെടുത്തുന്നു. സർവിസുകളുടെ ആവശ്യകത, യാത്രക്കാരുടെ എണ്ണം എന്നിവ കണക്കാക്കി ഷെഡ്യൂൾ ക്രമീകരിക്കുന്ന സംവിധാനമാണിത്.


പ്രതിദിന യാത്രക്കാരുടെ എണ്ണവും ക്രമവും വിശകലനം ചെയ്യുന്നതിനും ട്രിപ് ടൈം ടേബിളുകൾ, സർവിസ് ഫ്രീക്വൻസികൾ എന്നിവയുമായി അവയെ വിന്യസിക്കാനും ഈ സംരംഭം ഉപയോഗപ്പെടുത്തും. ദുബൈ ഫെറി, അബ്ര, ദുബൈ വാട്ടർ ടാക്‌സി ഉൾപ്പെടെ എല്ലാ സമുദ്ര ഗതാഗത സർവിസുകളുടെയും വിവരങ്ങൾ ഇതിനായി വിശകലനം ചെയ്യും. ഓരോ സീസണിൻറെയും സ്വഭാവത്തിനും താമസക്കാർ, വിനോദ സഞ്ചാരികൾ, സന്ദർശകർ എന്നിവരുടെ സഞ്ചാരത്തിനനുസരിച്ചും സമുദ്ര ഗതാഗത സർവിസുകളുടെ പ്രവർത്തന സമയം ക്രമീകരിക്കും.

പൊതുഗതാഗത ഏജൻസിയുടെ ബിസിനസ് ഡെവലപ്‌മെൻറ് ആൻഡ് പ്ലാനിങ് ഡിപ്പാർട്‌മെൻറിൻറെ സഹകരണത്തോടെ പ്രവർത്തന ഷെഡ്യൂളുകൾ അപ്‌ഡേറ്റ് ചെയ്യും.യാത്രക്കാരുടെ എണ്ണം, വരുമാനം, സീറ്റുകളുടെ എണ്ണം തുടങ്ങിയ സമുദ്ര ഗതാഗത സേവനങ്ങളുടെ മുഴുവൻ വിവരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉപയോഗപ്പെടുത്തിയാണ് ശീതകാല സർവിസ് പ്ലാൻ ആർ.ടി.എ തയാറാക്കുന്നത്. ഇത്തരം വിവരങ്ങൾ സേവനങ്ങൾ വികസിപ്പിക്കാനുള്ള പഠനങ്ങളെ കൂടുതൽ സമ്പന്നമാക്കുകയും നെറ്റ്‌വർക്കിൻറെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും. സമുദ്ര ഗതാഗത രംഗത്ത് സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമൊപ്പം പ്രവർത്തനച്ചെലവ് കുറക്കുന്നതിനും യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കുന്നതിനുമാണ് സംരംഭം വികസിപ്പിച്ചത്.

WEB DESK
Next Story
Share it