Begin typing your search...
ഭക്ഷ്യ സുരക്ഷാ നിയമം ലംഘിച്ചു; മൂന്ന് സ്ഥാപനങ്ങൾ അടച്ച് പൂട്ടി അധികൃതർ
മുന്നറിയിപ്പ് നൽകിയിട്ടും ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച അബൂദബി മുഷ്റിഫിലെ രണ്ട് ഇറച്ചിക്കടകളും ഖാലിദിയയിലെ ഒരു സൂപ്പർമാർക്കറ്റും അധികൃതർ അടച്ചുപൂട്ടി. ഇറക്കുമതി ചെയ്ത മാംസം, പ്രാദേശിക മാംസം എന്ന രീതിയിൽ വിറ്റതും കടയിൽ പാറ്റയുടെ സാന്നിധ്യവുമാണ് അടച്ചുപൂട്ടലിന് കാരണമായത്.
കാലാവധി കഴിഞ്ഞ വസ്തുക്കൾ പ്രദർശിപ്പിച്ചതിനാണ് സൂപ്പർമാർക്കറ്റ് അടപ്പിച്ചത്. മൂന്ന് സ്ഥാപനങ്ങൾക്കും പിഴ ചുമത്തി. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800555 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Next Story