Begin typing your search...

തൊഴിലില്ലായ്മ ഇൻഷൂറൻസ്; പദ്ധതിയിൽ വരിക്കാരാകൻ ആഹ്വാനം ചെയ്ത് MoHRE

തൊഴിലില്ലായ്മ ഇൻഷൂറൻസ്; പദ്ധതിയിൽ വരിക്കാരാകൻ ആഹ്വാനം ചെയ്ത് MoHRE
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2023 ഒക്ടോബർ 1 ന് മുൻപായി തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകാൻ യുഎഇ പൌരൻമാരോടും, പ്രവാസികളോടും ആഹ്വാനം ചെയ്ത് യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE). രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ സഹായമേകുന്നതിനായാണ് പദ്ധതി. ഇതിൽ രജിസ്റ്റർ ചെയ്യുന്നതിനായി പ്രഖ്യാപിച്ചിരുന്ന അവസാന തീയതി 2023 ഒക്ടോബർ ഒന്ന് ആണെന്ന് MoHRE അറിയിച്ചു. ഒക്ടോബർ 1-നകം ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാത്ത വ്യക്തികൾക്ക് പിഴ ചുമത്തുന്ന നടപടികൾ ആരംഭിക്കുമെന്നും MoHRE കൂട്ടിച്ചേർത്തു. 400 ദിർഹമാണ് രജിസ്റ്റർ ചെയ്യാത്തവർക്കുള്ള പിഴ.

തൊഴിലാളികൾക്ക് വേണ്ടി തൊഴിലുടമകൾക്ക് ഈ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. എന്നാൽ ഈ ഇൻഷുറൻസ് പദ്ധതിയിൽ വരിക്കാരാകുന്നതിനുള്ള ഉത്തരവാദിത്വം ഓരോ തൊഴിലാളിയുടേതുമാണെന്ന് MoHRE വ്യക്തമാക്കിയിട്ടുണ്ട്.യു എ ഇയിൽ സ്വന്തമായി ബിസിനസ് നടത്തുന്ന നിക്ഷേപകർ, ഗാർഹിക ജീവനക്കാർ, താത്കാലിക തൊഴിൽ കരാറുകളിൽ തൊഴിലെടുക്കുന്നവർ, പതിനെട്ട് വയസിന് താഴെ പ്രായമുളളവർ, പുതിയ തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ള പെൻഷനുള്ള റിട്ടയർ ചെയ്ത ജീവനക്കാർ എന്നീ വിഭാഗങ്ങളെ ഈ ഇൻഷുറൻസിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

https://www.iloe.ae/ എന്ന സൈറ്റിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിക്കൊണ്ട് ഈ പദ്ധതിയുടെ വരിക്കാരാകാവുന്നതാണ്. ഇതിന് പുറമെ ILOE സ്മാർട്ട് ആപ്പ്, ബിസിനസ് സർവീസ് സെന്ററുകൾ, കിയോസ്കുകൾ, എക്സ്ചേഞ്ച് സ്ഥാപനങ്ങൾ തുടങ്ങിയവയിലൂടെയും ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കണക്കിലെടുത്താണ് ഈ പദ്ധതിയിൽ പങ്ക് ചേരുന്നതിനുള്ള ഫീസ് നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ ലഭിച്ചിരുന്ന അടിസ്ഥാന വേതനത്തിന്റെ അറുപത് ശതമാനമാണ് പരമാവധി ഇൻഷുറൻസ് ഇനത്തിൽ ലഭ്യമാവുക. 16000 ദിർഹത്തിൽ താഴെ അടിസ്ഥാന വേതനമുള്ളവർ പ്രതിമാസം 5 ദിർഹമാണ് (പ്രതിവർഷം 60 ദിർഹം) ഈ തൊഴിലില്ലായ്‌മ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം ഇനത്തിൽ അടയ്‌ക്കേണ്ടത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രതിമാസം പരമാവധി 10000 ദിർഹം വരെ സാമ്പത്തിക സഹായമായി ലഭിക്കുന്നതാണ്.ഇനി 16000 ദിർഹത്തിൽ കൂടുതൽ അടിസ്ഥാന വേതനമുള്ളവർക്ക് പ്രതിമാസം 10 ദിർഹമാണ് (പ്രതിവർഷം 120 ദിർഹം)ഫീസ്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രതിമാസം പരമാവധി 20000 ദിർഹം വരെ സാമ്പത്തിക സഹായമായി ലഭിക്കും

തുടർച്ചയായി പന്ത്രണ്ട് മാസമെങ്കിലും ഇൻഷുറൻസ് പ്രീമിയം അടച്ചിട്ടുള്ളവർക്ക് മാത്രമാണ് ഈ തുക ലഭിക്കുന്നതിന് അർഹതയുള്ളത്. ഇതിനിടയിൽ മറ്റൊരു ജോലിയിലേക്ക് മാറുന്നവർക്കും, യു എ ഇയിൽ നിന്ന് ജോലി ഉപേക്ഷിച്ച് മടങ്ങുന്നവർക്കും ഈ സഹായത്തിന് അർഹതയുണ്ടായിരിക്കില്ല. തൊഴിൽ നഷ്ടപ്പെടുന്നവർക്ക്, ഈ സഹായം ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിച്ച് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരത്തുക സംബന്ധിച്ച് തീർപ്പ് കൽപ്പിക്കുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

WEB DESK
Next Story
Share it