Begin typing your search...

യുഎഇയിൽ അതിശക്തമായ മഴ ലഭിക്കാൻ കാരണം അഞ്ച് ദിവസത്തെ ക്ലൗഡ് സീഡിങ്ങ്

യുഎഇയിൽ അതിശക്തമായ മഴ ലഭിക്കാൻ കാരണം അഞ്ച് ദിവസത്തെ ക്ലൗഡ് സീഡിങ്ങ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിൽ അതിശക്തമായ മഴ ലഭിക്കാൻ കാരണം അഞ്ചു ദിവസങ്ങളിലായി നടത്തിയ ക്ലൗഡ് സീഡിങ്ങിൻറെ അനന്തരഫലമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് മഴ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഫെബ്രുവരി 11നും 15നും ഇടയിൽ 27 ക്ലൗഡ് സീഡിങ് ദൗത്യങ്ങളാണ് എൻ.സി.എമ്മിൻറെ മേൽനോട്ടത്തിൽ നടത്തിയതെന്ന് എൻ.സി.എമ്മിൻറെ കാലാവസ്ഥ വിദഗ്ധൻ ഡോ. അഹ്‌മദ് ഹബീബ് അറിയിച്ചു.

ഇത് യുഎഇയിൽ മൂന്ന് പതിറ്റാണ്ടിന് മുമ്പ് പെയ്ത മഴക്ക് സമാനമായ മഴ ലഭിക്കാൻ കാരണമായി. 1988ൽ യുഎഇയുടെ കിഴക്കൻ മേഖലകളിലാണ് ഇതിനു മുമ്പ് 317 മില്ലീ മീറ്റർ മഴ ലഭിച്ചത്. എന്നാൽ, ക്ലൗഡ് സീഡിങ്ങിലൂടെ ഈ വർഷം ഉമ്മുൽ ഖാഫ് സ്‌റ്റേഷനിൽ മാത്രം 224.1 മില്ലി മീറ്റർ മഴ രേഖപ്പെടുത്തിയതായി അദ്ദേഹം വ്യക്തമാക്കി. ഒരു പ്രാദേശിക മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ക്ലൗഡ് സീഡിങ്ങിലൂടെ പ്രതിവർഷം മിനിമം 15 ശതമാനം മഴ വർധനയുണ്ടാവുന്നുണ്ട്. ഇതുവഴി 84 മുതൽ 419 ദശലക്ഷം ക്യുബിക് മീറ്റർ വരെ ഉപയോഗയോഗ്യമായ ജലവിതരണം ചെയ്യാൻ സാധിക്കുന്നു.

2023 ഡിസംബറിൽ കുറഞ്ഞ മഴയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. പോയ വർഷത്തെ അപേക്ഷിച്ച് വരണ്ട കാലാവസ്ഥയാണ് ഈ മഴക്കാലത്ത് അനുഭവപ്പെട്ടിരുന്നതെങ്കിലും ക്ലൗഡ് സീഡിങ്ങിലൂടെ അതിന് പരിഹാരം കാണാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

WEB DESK
Next Story
Share it