Begin typing your search...

ഗാസയിൽ വെടി നിർത്തൽ വേണമെന്ന യുഎൻ പ്രമേയത്തെ സ്വാഗതം ചെയ്ത് യുഎഇ

ഗാസയിൽ വെടി നിർത്തൽ വേണമെന്ന യുഎൻ പ്രമേയത്തെ സ്വാഗതം ചെയ്ത് യുഎഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റ​മ​ദാ​ൻ മാ​സ​ത്തി​ൽ ഗാസയി​ൽ അ​ടി​യ​ന്ത​ര​മാ​യി വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന ഐ​ക്യ​രാ​ഷ്ട്ര പ്ര​മേ​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത്​ യു.​എ.​ഇ. പ്ര​മേ​യം ന​ട​പ്പാ​ക്കു​ന്ന​ത്​ ഗാ​സ​യി​ൽ സ്ഥി​രം വെ​ടി​നി​ർ​ത്ത​ലി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ്ര​ക​ടി​പ്പി​ച്ചു. പ്ര​മേ​യം പ്ര​തി​സ​ന്ധി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക്​ കൂ​ടു​ത​ൽ ദു​രി​തം ഉ​ണ്ടാ​കു​ന്ന​ത് ത​ട​യു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​തോ​ടൊ​പ്പം ത​ട​സ്സ​മി​ല്ലാ​തെ എ​ളു​പ്പ​ത്തി​ൽ ദു​രി​താ​ശ്വാ​സ സ​ഹാ​യ​മെ​ത്തി​ക്കാ​നും എ​ല്ലാ ബ​ന്ദി​ക​ളു​ടെ മോ​ച​ന​വും ഇ​ത്​ സാ​ധ്യ​മാ​ക്കു​മെ​ന്ന്​ പ്ര​ത്യ​ശി​ക്കു​ന്നു -പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വ​ത​ന്ത്ര പ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​ന്​ ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര ച​ർ​ച്ച​ക​ളി​ലേ​ക്ക്​ മ​ട​ങ്ങ​ണ​മെ​ന്നും പ്ര​സ്താ​വ​ന ആ​വ​ശ്യ​പ്പെ​ട്ടു. ഗാസ​യി​ലെ മാ​നു​ഷി​ക ദു​ര​ന്തം കു​റ​ക്കു​ന്ന​തി​ന്​ വി​വി​ധ പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ യു.​എ.​ഇ പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

WEB DESK
Next Story
Share it