യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായ കാലാവസ്ഥ
യുഎഇയിൽ ഇന്ന് ചില സമയങ്ങളിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയുടെ കിഴക്കൻ തീരത്ത് രാവിലെ താഴ്ന്ന മേഘങ്ങളും ഉച്ചയ്ക്ക് ക്യുമുലസ് മേഘങ്ങൾ ഉണ്ടാകാനും രാത്രിയിൽ ഈർപ്പമുണ്ടാകാനും സാധ്യതയുണ്ടെന്ന് എൻഎംസി അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞോ, നേരിയ മൂടൽമഞ്ഞ് രൂപപ്പെടാനോ ഉള്ള സാധ്യതയുണ്ട്. പകൽ സമയത്ത് പൊടിപടലത്തിന് കാരണമാകുന്ന നേരിയ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കാറ്റിന്റെ ചലനം തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് ദിശയിലാണെന്നും 10-25 വേഗതയിൽ വീശുന്നതായും മണിക്കൂറിൽ 40 കിലോമീറ്ററിലെത്തുമെന്നും എൻഎംസി വ്യക്തമാക്കി. ദുബായിലെ ഏറ്റവും ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. അബുദാബിയിലെ മെസൈറ, അൽ ക്വാവ മേഖലകളിൽ ഏറ്റവും കൂടിയ താപനില 45 ഡിഗ്രി സെൽഷ്യസിൽ എത്തും.