Begin typing your search...

പ്രതിരോധ മേഖലയിൽ ആളില്ലാ സൈനിക ഹെലികോപ്റ്റർ വരുന്നു

പ്രതിരോധ മേഖലയിൽ ആളില്ലാ സൈനിക ഹെലികോപ്റ്റർ വരുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കരയിലും കടലിലും നിരീക്ഷണത്തിനും പ്രതിരോധത്തിനുമായി ആളില്ലാ സൈനിക ഹെലികോപ്റ്റർ (ഫിനോം യുഎവി) നിർമിക്കാൻ ഒരുങ്ങി യുഎഇ. വായുവിൽ നിന്ന് ശത്രുക്കളെയും ഉപകരണങ്ങളെയും നശിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും ഇത്.

2 ടൺ ഭാരമുള്ള ആളില്ലാ ഹെലികോപ്റ്ററിന് ഒന്നിലധികം ദൗത്യങ്ങൾ നിർവഹിക്കാനാകും. 2026 അവസാനത്തോടെ അബുദാബി എയർപോർട്ട് ഫ്രീ സോണിലെ ഹീലിയോ ഏവിയേഷൻ ടെക്‌നോളജീസ് (ഹീലിയോടെക്) പ്രൊഡക്ഷൻ ആൻഡ് ഡിസൈൻ സെന്ററിൽ നിർമാണം ആരംഭിക്കും. ദീർഘനേരം പറക്കാൻ ശേഷിയുള്ള ഈ ഹെലികോപ്റ്ററുകൾക്ക് കുത്തനെ ടേക്ക് ഓഫിനും ലാൻഡിങിനും സാധിക്കും.

800 കിലോ വരെ ഭാരം വഹിക്കാം. ഒറ്റ ഇന്ധന ടാങ്കുള്ളവയ്ക്ക് 4 മണിക്കൂറും 2 ഇന്ധന ടാങ്കുള്ളവയ്ക്ക് 8 മണിക്കൂറും തുടർച്ചയായി പറക്കാം. രാജ്യാന്തര പ്രതിരോധ പ്രദർശനമായ ഐഡക്സിൽ ഫെനോമിന്റെ മോഡൽ പ്രദർശിപ്പിച്ചു. വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാനും പദ്ധതിയുണ്ട്്. തവാസുൻ കൗൺസിലിനു കീഴിലുള്ള സ്ട്രാറ്റജിക് ഡവലപ്‌മെന്റ് ഫണ്ടിന്റേതാണ് ഹീലിയോടെക്.

Elizabeth
Next Story
Share it