Begin typing your search...

ദുബായിൽ ക്രെഡിറ്റ് കാർഡുകൾ വഴി ഇനി സ്‌കൂൾ ഫീസും അടയ്ക്കാം; 6 മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം

ദുബായിൽ ക്രെഡിറ്റ് കാർഡുകൾ വഴി ഇനി സ്‌കൂൾ ഫീസും അടയ്ക്കാം; 6 മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദുബായിൽ ക്രെഡിറ്റ് കാർഡുകൾ വഴി ഇനി സ്‌കൂൾ ഫീസും അടയ്ക്കാം. സർവീസ് ചാർജോ പലിശയോ ഈടാക്കാതെയാണു ബാങ്കുകൾ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. 6 മാസം മുതൽ 4 വർഷം വരെ പലിശരഹിത തവണകളായി തിരിച്ചടയ്ക്കാം. ക്രെഡിറ്റ് കാർഡിന്റെ തിരിച്ചടവ് ദിവസത്തിനു ശേഷമാണു പണമടയ്ക്കുന്നതെങ്കിൽ പലിശ നൽകണം.

തിരിച്ചടവിൽ കുടിശിക വരുത്തിയാൽ ബാങ്ക് നിരക്കിൽ തിരിച്ചു പിടിക്കാനുള്ള നടപടി ബാങ്കുകൾ സ്വീകരിക്കുമെന്ന് ധനകാര്യ വിദഗ്ധൻ മുഹമ്മദ് ഗാസി പറഞ്ഞു. സാധാരണ ഇടപാടായാലും ഓൺലൈൻ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗമായാലും ഇതിൽ മാറ്റമില്ല. പലിശയും സർവീസ് ചാർജും തീരുമാനിക്കുന്നത് തിരിച്ചടവിനു നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസമാണ്.

ഉയർന്ന സ്‌കൂൾ ഫീസ് ഒന്നിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്ക് ക്രെഡിറ്റ് കാർഡ് പേയ്മെന്റ് വലിയ സഹായമാകും. ബാങ്കുകളുടെ കസ്റ്റമർ കെയർ സർവീസുമായി ബന്ധപ്പെട്ടു ക്രെഡിറ്റ് കാർഡ് പേയ്മെന്റ് പദ്ധതിയിൽ ചേരാം. അധികമായി രേഖകൾ നൽകേണ്ടതില്ല. തവണ വ്യവസ്ഥകൾ ബാങ്കുകളെ ആശ്രയിച്ചിരിക്കും. പരമാവധി ലഭിക്കുന്ന കാലപരിധി 4 വർഷമാണ്.

Ammu
Next Story
Share it