Begin typing your search...

90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ച് യുഎഇ; സന്ദർശകരുടെ എണ്ണം വൻതോതിൽ വർധിച്ചു

90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ച് യുഎഇ; സന്ദർശകരുടെ എണ്ണം വൻതോതിൽ വർധിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിലേക്കുള്ള സന്ദർശകരുടെ എണ്ണം വൻതോതിൽ വർധിച്ചു. 90 ദിവസത്തേക്കുള്ള വീസ പുനരാരംഭിച്ചതോടെയാണ് ഈ മാറ്റം. യുഎഇയിൽ വേനൽ അവധിക്കാലമായിട്ടും (ഓഫ് സീസൺ) നൂറുകണക്കിന് ആളുകളാണ് ദിവസേന എത്തുന്നത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും തൊഴിൽ അന്വേഷകരുമാണ് ഈ വീസയിൽ എത്തുന്നവരിൽ കൂടുതലും.

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതും യുഎഇയിലേക്കുള്ള ജനങ്ങളുടെ വരവു കൂട്ടാൻ സഹായിച്ചു. രാജ്യം വിടാതെ തന്നെ തുല്യ കാലയളവിലേക്കു പുതുക്കാമെന്നതാണ് ആകർഷണം. യുഎഇ കഴിഞ്ഞ വർഷാവസാനം നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വീസയാണ് പുനരാരംഭിച്ചത്. 48 മണിക്കൂർ, 94 മണിക്കൂർ, 30, 60, 90 ദിവസ കാലാവധിയുള്ള വീസയുമുണ്ട്. ഇതിനു പുറമേ 5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വീസയും ഉണ്ട്.

WEB DESK
Next Story
Share it