Begin typing your search...

സിറിയൻ പ്രസിഡന്റ് യുഎഇയിലെത്തി; അകമ്പടിയായി എമിറാത്തി യുദ്ധവിമാനങ്ങൾ

സിറിയൻ പ്രസിഡന്റ് യുഎഇയിലെത്തി; അകമ്പടിയായി എമിറാത്തി യുദ്ധവിമാനങ്ങൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് പത്‌നി അസ്മ അൽ അസദിനൊപ്പം ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിലെത്തി. അബുദാബിയിൽ പ്രസിഡൻഷ്യൽ വിമാനത്തിൽ ഇന്നലെ എത്തിയ അദ്ദേഹത്തെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. യുഎഇയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച സിറിയൻ പ്രസിഡന്റിനെ വഹിച്ചുള്ള വിമാനത്തിന് എമിറാത്തി യുദ്ധവിമാനങ്ങൾ അകമ്പടിയായി. അബുദാബിയിലെ ഖസർ അൽ വത്താനിലെത്തിയ അൽ അസദിന് ഔദ്യോഗിക സ്വീകരണം നൽകി.

ഷെയ്ഖ് മുഹമ്മദ് സിറിയൻ പ്രസിഡന്റിനെ വേദിയിലേയ്ക്ക് ആനയിക്കുകയും സിറിയയുടെ ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്ദർശനത്തെ സ്വാഗതം ചെയ്യാൻ 21 റൗണ്ട് പീരങ്കി വെടികൾ മുഴക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെക്കുറിച്ചും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായകമാകുന്ന സഹകരണവും ക്രിയാത്മകമായ സംയുക്ത പ്രവർത്തനവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഷെയ്ഖ് മുഹമ്മദും ബാഷർ അൽ അസദും ചർച്ച ചെയ്തു. ഭൂകമ്പത്തിനിരയായ സിറിയയിലെ ജനങ്ങൾക്ക് ഷെയ്ഖ് മുഹമ്മദ് അനുശോചനം അറിയിച്ചു. സിറിയൻ അഭയാർഥികളെ അവരുടെ രാജ്യത്തേയ്ക്ക് മാന്യമായി തിരികെ കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി.

അഭയാർഥികളെ അവരുടെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിനും പുരോഗതി കൈവരിക്കുന്നതിന് സിറിയയും തുർക്കിയും തമ്മിലുള്ള സംഭാഷണത്തിന് യുഎഇയുടെ പിന്തുണ ഷെയ്ഖ് മുഹമ്മദ് അറിയിച്ചു. എല്ലാ സാഹചര്യങ്ങളിലും സിറിയക്കും അവിടുത്തെ ജനങ്ങൾക്കുമുള്ള യുഎഇയുടെ പിന്തുണ അദ്ദേഹം ആവർത്തിച്ച് ഉറപ്പിച്ചു. യുഎഇയിലെ സിറിയൻ സമൂഹത്തെ പ്രശംസിക്കുകയും യുഎഇ-സിറിയ ബന്ധത്തിന്റെ ആഴം ഊന്നിപ്പറയുകയും ചെയ്തു. മേഖലയിലെ രാജ്യങ്ങൾക്കും ജനങ്ങൾക്കും സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ കൈവരിക്കുന്നതിന് സമീപകാല പ്രാദേശിക സംഭവവികാസങ്ങൾ കെട്ടിപ്പടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകളിൽ പരാമർശിച്ചു.

യുഎഇ എപ്പോഴും യുക്തിസഹവും ധാർമികവുമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ശക്തമായ രാജ്യാന്തര-അറബ് ബന്ധം ഉറപ്പാക്കുന്നതിന് മധ്യപൂർവദേശത്ത് ക്രിയാത്മകവും ഫലപ്രദവുമായ പങ്ക് വഹിക്കുന്നുണ്ടെന്നും സിറിയൻ പ്രസിഡന്റ് അടിവരയിട്ടു. വിനാശകരമായ ഭൂകമ്പത്തിന്റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്നതിന് സിറിയൻ ജനതയ്ക്ക് നൽകിയ സഹായത്തിന് ഷെയ്ഖ് മുഹമ്മദിനും യുഎഇ സർക്കാരിനും ജനങ്ങൾക്കും അസദ് നന്ദി പറഞ്ഞു.

Aishwarya
Next Story
Share it