ഗാസയ്ക്ക് സഹായം എത്തിക്കാൻ പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കി യുഎഇ
യുദ്ധം ദുരിതം വിതച്ച ഗാസയിലേക്ക് സഹായ വസ്തുക്കൾ ശേഖരിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 കേന്ദ്രങ്ങൾ തുറന്നു. എമിറേറ്റ്സ് റെഡ് ക്രസൻറാണ് സഹായവസ്തുക്കൾ ശേഖരിച്ച് ദുരിതമനുഭവിക്കുന്നവർക്ക് എത്തിക്കാൻ സംവിധാനം ഒരുക്കിയത്.
അബൂദബി, ദുബൈ, റാസൽഖൈമ, ഷാർജ, ഫുജൈറ, അൽ ദഫ്റ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, അൽഐൻ തുടങ്ങി വിവിധ സ്ഥലങ്ങളിലായാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ ഈ കേന്ദ്രങ്ങളിൽ സഹായ വസ്തുക്കൾ ശേഖരിക്കുമെന്ന് റെഡ് ക്രസൻറ് അധികൃതർ അറിയിച്ചു. ഭക്ഷണം, മെഡിക്കൽ ഉപകരണങ്ങൾ, ശുചിത്വ ഉൽപന്നങ്ങൾ, ബ്ലാങ്കറ്റുകൾ, പാൽപൊടി തുടങ്ങിയവയെല്ലാം സംഭാവന ചെയ്യാം. എമിറേറ്റ്സ് റെഡ് ക്രസൻറ് വെബ്സൈറ്റ് വഴിയും സംഭാവന നൽകാനുള്ള സംവിധാനം അധികൃതർ ഒരുക്കിയിട്ടുണ്ട്.