Begin typing your search...

ലെബനാനിൽ വീണ്ടും എംബസി തുറക്കാൻ ഒരുങ്ങി യുഎഇ

ലെബനാനിൽ വീണ്ടും എംബസി തുറക്കാൻ ഒരുങ്ങി യുഎഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലെബനനിലെ തങ്ങളുടെ എംബസി വീണ്ടും തുറക്കാനൊരുങ്ങി യു.എ.ഇ. ലെബനൻ പൗരന്മാർക്ക് യു.എ.ഇയിലേക്കുള്ള പ്രവേശന വിസ നടപടികൾ സുഗമമാക്കുന്നതിനും സംവിധാനമൊരുക്കും. പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ലെബനീസ് താൽക്കാലിക പ്രധാനമന്ത്രി നജീബ് മിക്കാതിയും അബൂദബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെക്കുറിച്ചും വികസനം, സമ്പദ്വ്യവസ്ഥ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. ലെബനനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ചും ചർച്ച നടന്നു.

ലെബനന്റെ ഐക്യം, പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവയിൽ യുഎഇയുടെ അനുഗുണ നിലപാടും ലെബനൻ ജനതയ്ക്കുള്ള പിന്തുണയും ശൈഖ് മുഹമ്മദ് എടുത്ത് പറഞ്ഞു.

WEB DESK
Next Story
Share it