Begin typing your search...

യുഎഇയിൽ ഇന്ധന വിലയിൽ വീണ്ടും കുറവ്, ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇയിൽ ഇന്ധന വിലയിൽ വീണ്ടും കുറവ്, ഒക്ടോബർ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിൽ ഒക്ടോബർ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വിലയുടെ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചു. പെട്രോൾ വിലയിൽ ഈ മാസവും കുറവ് വരുത്തിയിട്ടുണ്ട്. ഒക്ടോബർ 1 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.

  • - സൂപ്പർ 98 പെട്രോൾ: ലിറ്ററിന് ദിർഹം 2.66 (സെപ്റ്റംബർ മാസത്തെ 2.90ൽ നിന്ന് കുറവ് വരുത്തി)
  • - സ്പെഷ്യൽ 95 പെട്രോൾ: ലിറ്ററിന് ദിർഹം 2.54 (മുൻ വില 2.78)
  • - ഇ-പ്ലസ് 91 പെട്രോൾ: ലിറ്ററിന് ദിർഹം 2.47 (സെപ്റ്റംബർ മാസത്തെ 2.71ൽ നിന്ന് കുറവ് വരുത്തി)
  • - ഡീസൽ: ലിറ്ററിന് ദിർഹം 2.60 (മുൻ വില 2.78)

സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ നിരക്കുകൾ കുറഞ്ഞതിനെ തുടർന്നാണ് പുതുക്കിയ നിരക്കിൽ ഇന്ധന വില കുറവ് വരുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ശരാശരി ബാരലിന് 73 ഡോളറിലായി, സൗദി അറേബ്യാ ഉൽപ്പാദനം കൂട്ടാൻ പദ്ധതിയിടുന്ന വാർത്തകളും ഈ കുറവിന് കാരണമായി കരുതുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിലും വില നേരിയ തോതിൽ കുറഞ്ഞിരുന്നു. 2015ൽ യുഎഇ ഇന്ധന വില നിയന്ത്രണം ഒഴിവാക്കി, അന്താരാഷ്ട്ര വിപണിയുടെ ചലനങ്ങളോട് അനുസൃതമായി ഓരോ മാസവും വില പുതുക്കുന്നുണ്ട്.

WEB DESK
Next Story
Share it