Begin typing your search...
യുഎഇ വാഹന റജിസ്‌ട്രേഷൻ വിദേശത്തിരുന്ന് പുതുക്കാം
ഇനിമുതൽ വിദേശത്തിരുന്നും യുഎഇ റജിസ്റ്റേർഡ് വാഹനങ്ങൾ പുതുക്കാം. കാലാവധിക്കു 150 ദിവസം മുൻപു റജിസ്‌ട്രേഷൻ പുതുക്കാനും സൗകര്യമുണ്ട്. വാഹനവുമായി വിദേശത്തേക്കു പോയി യഥാസമയം തിരിച്ചെത്താൻ സാധിച്ചില്ലെങ്കിൽ അവിടെ അംഗീകൃത കേന്ദ്രങ്ങളിൽ ടെസ്റ്റ് നടത്തി റിപ്പോർട്ട് അറ്റസ്റ്റ് ചെയ്ത് അതാത് എമിറേറ്റിലെ ട്രാഫിക് വകുപ്പിന്റെ വെബ്‌സൈറ്റിൽ അപ് ലോഡ് ചെയ്ത് ഓൺലൈൻ വഴി വാഹന റജിസ്‌ട്രേഷൻ പുതുക്കാം.
അതേസമയം യുഎഇയിലെ അംഗീകൃത ഡീലറിൽനിന്ന് വാങ്ങിയ പുതിയ വാഹനങ്ങൾ (ലൈറ്റ് വെഹിക്കിൾ) പുതുക്കുന്നതിന് ആദ്യ 3 വർഷം സാങ്കേതിക പരിശോധന ആവശ്യമില്ല. വാഹന ഉടമസ്ഥാവകാശം കാലഹരണപ്പെട്ടാൽ വീണ്ടും റജിസ്‌ട്രേഷൻ നിർബന്ധം. റജിസ്‌ട്രേഷൻ കാലാവധി തീർന്നാൽ ഓരോ മാസത്തിനും ലൈറ്റ് വെഹിക്കിളിന് 25 ദിർഹം, ഹെവി വെഹിക്കിളിന് 50 ദിർഹം, മോട്ടോർസൈക്കിളിന് 12 ദിർഹം വീതം പിഴ ഈടാക്കും.
Next Story