Begin typing your search...

യുഎഇയിൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ വേഗം ലഭിക്കും

യുഎഇയിൽ ജനന, മരണ സർട്ടിഫിക്കറ്റുകൾ വേഗം ലഭിക്കും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎഇയിൽ ജനന, മരണ സർട്ടിഫിക്കറ്റിന് ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽവൽക്കരണം.

ജനന, മരണ റജിസ്റ്ററും ഓൺലൈനിൽ ലഭ്യമാക്കും. രാജ്യാന്തര നിലവാരത്തോടെ മന്ത്രാലയത്തിന്റെ ഭൂരിഭാഗം സേവനങ്ങളും ഡിജിറ്റൽവൽക്കരിച്ചിട്ടുണ്ട്. ഇതുമൂലം സമയവും പണവും ലാഭിക്കാമെന്നും വ്യക്തമാക്കി.

യുഎഇ പൗരന്മാരുടെ ജനന സർട്ടിഫിക്കറ്റ്, ഐഡി കാർഡ്, പാസ്പോർട്ട്, ഫാമിലി ബുക്, ജനസംഖ്യാ റജിസ്ട്രേഷൻ തുടങ്ങി 5 സേവനങ്ങൾ ഒരുമിച്ച് നിർവഹിക്കാവുന്ന ഇ–സേവനമാണ് മബ്റൂക് മാ യക്. ഈ ആവശ്യങ്ങൾക്കായി പല തവണ വ്യത്യസ്ത ഓഫിസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാമെന്ന് പൊതുആരോഗ്യവിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഹുസൈൻ അബ്ദുൽറഹ്മാൻ അൽറന്ദ് പറഞ്ഞു. ഇതിനു പുറമേ രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും ജനന, മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സേവനം വർഷാവസാനത്തോടെ സജ്ജമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Elizabeth
Next Story
Share it