Begin typing your search...

അഞ്ചുകോടി ഭക്ഷണപ്പൊതികൾ തികച്ച് 'യു.എ.ഇ ഫുഡ് ബാങ്ക്'

അഞ്ചുകോടി ഭക്ഷണപ്പൊതികൾ തികച്ച് യു.എ.ഇ ഫുഡ് ബാങ്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2017 ജനുവരിയിൽ ആരംഭിച്ച യു.എ.ഇ ഫുഡ് ബാങ്ക് വഴി ഭക്ഷണപ്പൊതികൾ ലഭിച്ചവരുടെ എണ്ണം അഞ്ചുകോടി പിന്നിട്ടു. സന്നദ്ധപ്രവർത്തകരുമായും സംഘടനകളുമായും സഹകരിച്ച് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലാണ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത്. എമിറേറ്റ്‌സ് റെഡ് ക്രസൻറ്, ഹോട്ടലുകൾ, റസ്റ്റാറൻറ്, ഇഫ്താർ ടെൻറുകൾ തുടങ്ങിയവയുമായി സഹകരിച്ച് റമദാനിൽ മാത്രം 30 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്.

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ ഭാര്യ ശൈഖ ഹിന്ത് ബിൻത് ജുമാ ആൽ മക്തൂമിൻറെ നിർദേശ പ്രകാരമാണ് ജീവകാരുണ്യ പദ്ധതികൾ പൂർത്തിയാക്കിയതെന്നും ഫുഡ് ബാങ്ക് ഡെപ്യൂട്ടി ചെയർമാൻ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു. ഫുഡ്ബാങ്ക് ബോർഡ് ഓഫ് ട്രസ്റ്റീസിൻറെ ചെയർവിമൻ കൂടിയാണ് ശൈഖ ഹിന്ദ്.

വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിന് തുടക്കം മുതൽ 161 ധാരണപത്രങ്ങൾ ഫുഡ് ബാങ്ക് ഒപ്പുവെച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട കാമ്പയിനുകൾ, വർക്‌ഷോപ്പുകൾ, ബോധവത്കരണ കാമ്പയിനുകൾ എന്നിവയും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.

Aishwarya
Next Story
Share it