യു എ ഇയിലെ സൈബർ ആക്രമണങ്ങളെ കുറിച്ച് പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്
യുഎഇയിലെ സൈബർ ആക്രമണങ്ങൾക്കുള്ള സാധ്യതകളെക്കുറിച്ച് പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. സൈബർ ആക്രമണങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താനും, സ്ഥാപനങ്ങളിൽ സൈബർ എമെർജൻസി സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കാനും, ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ, കമ്പ്യൂട്ടർ എമെർജൻസി റെസ്‌പോൺസ് ടീം എന്നിവർ സംയുക്തമായി അറിയിച്ചിട്ടുണ്ട്.
ദേശീയ സൈബർ സംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്കെതിരെ അതീവ ജാഗ്രത പുലർത്താൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിൽ ഇത്തരം സൈബർ ആക്രമണങ്ങൾക്കെതിരായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താനും, സൈബർ സെക്യൂരിറ്റി പോളിസികൾ നടപ്പിലാക്കാനും കൗൺസിൽ നിർദ്ദേശിച്ചു. ഡിജിറ്റൽ സംവിധാനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ള സംശയകരമായ ഇലക്ട്രോണിക് ഇടപാടുകളെക്കുറിച്ച് ജീവനക്കാർക്കിടയിൽ അവബോധം വളർത്താനും അധികൃതർ നിർദ്ദേശം നൽകി.
يهيب مجلس الأمن السيبراني والفريق الوطني للاستجابة لطوارئ الحاسب الآلي بجميع الجهات الحكومية والخاصة بضرورة أخذ الحيطة والحذر من الهجمات السيبرانية، وتفعيل منظومة الطوارئ السيبرانية، والتنسيق مع الجهات المعنية وإبلاغها عند حدوث أي طارئ.
— Cyber Security Council (@cscgovae) May 6, 2023
The Cyber Security Council and the… pic.twitter.com/IdPYd5WR4r