Begin typing your search...

ഗാസ്സയിൽ 22ാമത് എയർ ഡ്രോപ് പൂർത്തിയാക്കി യു.എ.ഇ

ഗാസ്സയിൽ 22ാമത് എയർ ഡ്രോപ് പൂർത്തിയാക്കി യു.എ.ഇ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗാസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് വീണ്ടും ആകാശമാർഗം സഹായമൊരുക്കി യു.എ.ഇ. വിമാനമാർഗം 22ാമത് സഹായമാണ് കഴിഞ്ഞദിവസം എത്തിച്ചത്. ഭക്ഷ്യോൽപന്നങ്ങൾ എയർ ഡ്രോപ്‌ചെയ്തതിനു പുറമെ കൂടുതൽ ജീവകാരുണ്യ സഹായം കരമാർഗം എത്തിക്കുന്നുമുണ്ട്. പുതുതായി 82 ടൺ ഭക്ഷ്യോൽപന്നങ്ങളും മറ്റുമാണ് വടക്കൻ ഗാസ്സയിലെ ദുരിതബാധിതർക്കുവേണ്ടി യു.എ.ഇ വിമാനങ്ങൾ എയർഡോപ് ചെയ്തത്. 'നന്മയുടെ പറവകൾ' എന്ന പേരിലാണ് യു.എ.ഇയുടെ സഹായവിതരണം.

രണ്ട് സി 17 എയർഫോഴ്‌സ് വിമാനങ്ങളിലാണ് എയർ ഡ്രോപ് നടന്നത്. ഇതോടെ വടക്കൻ ഗാസ്സയിൽ എയർഡോപ് ചെയ്ത ഭക്ഷ്യോൽപന്നങ്ങൾ ഇതോടെ 989 ടൺ ആയി. ഇതിനു പുറമെ ഗാസ്സയിലെ സ്ത്രീകൾക്കും കുട്ടികൾക്കുമായി കൂടുതൽ ഉൽപന്നങ്ങൾ എത്തിക്കാനും യു.എ.ഇ സന്നദ്ധ സംഘത്തിന് സാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യകത മുന്നിൽ കണ്ടാണ് സഹായ വിതരണമെന്ന് എമിറേറ്റ്‌സ് റെഡ് ക്രസൻറ് സെക്രട്ടറി ജനറൽ ഹമൂദ് അബ്ദുല്ല അൽ ജുനൈബി പറഞ്ഞു. ദൈംദിനാവശ്യങ്ങൾ മുൻനിർത്തിയുള്ള ഉൽപന്നങ്ങളാണ് കൂടുതലായും വിതരണം ചെയ്തത്. പ്രതികൂല സാഹചര്യത്തിലും പരമാവധി സഹായം ഗാസ്സയിൽ എത്തിക്കാൻ നീക്കം തുടരുമെന്നും അധികൃതർ അറിയിച്ചു.

WEB DESK
Next Story
Share it