Begin typing your search...

ലോക മത്സരക്ഷമതാറാങ്കിങ്ങിൽ യു.എ.ഇ.ക്ക് ഏഴാംസ്ഥാനം

ലോക മത്സരക്ഷമതാറാങ്കിങ്ങിൽ യു.എ.ഇ.ക്ക് ഏഴാംസ്ഥാനം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോക മത്സരക്ഷമതാറാങ്കിങ്ങിൽ യു.എ.ഇ.ക്ക് ഏഴാംസ്ഥാനം ലഭിച്ചതായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിലൂടെ അറിയിച്ചു. സ്വിറ്റ്‌സർലൻഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡിവലപ്മെന്റിലെ (ഐ.എം.ഡി.) വേൾഡ് കോംപിറ്റിറ്റീവ്‌നെസ് സെന്റർ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണിത്. കഴിഞ്ഞവർഷം ഐ.എം.ഡി. റാങ്കിങ്ങിൽ യു.എ.ഇ. പത്താം സ്ഥാനത്തായിരുന്നു.

യു.എ.ഇ.യിലെ സർക്കാർ, സാമ്പത്തിക, വികസന മേഖലകളുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് നേട്ടം സാധ്യമായതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. രാജ്യത്തിന്റെ ഉന്നമനവും പുരോഗതിയും ലക്ഷ്യമിട്ടുള്ള പ്രവർത്തനം പ്രശംസനീയമാണ്. മികച്ചത് ഇനി വരാനിരിക്കുന്നതേയുള്ളൂ. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ഓരോവർഷവും രാജ്യം പുതിയ നേട്ടങ്ങൾ കരസ്ഥമാക്കുകയാണെന്നും വിവിധ ആഗോളമത്സരസൂചകങ്ങളിൽ ഉന്നതപദവികൾ നേടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ലോക മത്സരക്ഷമതാറാങ്കിങ്ങിൽ യു.എ.ഇ.ക്ക് ഏഴാംസ്ഥാനം

WEB DESK
Next Story
Share it